തിരുവനന്തപുരം ∙ ഈ വർഷത്തെ ഓണം ആഘോഷത്തിനിടെ കുടുമ്പശ്രീ യൂണിറ്റുകൾ 40.44 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവാണ് കൈവരിച്ചത്. വിവിധ ഉൽപ്പന്നങ്ങൾ, വിപണനമേളകൾ, ഭക്ഷ്യകിറ്റുകൾ എന്നിവയിലൂടെയാണ് നേട്ടം കൈവന്നത്.
വ്യാപാര നേട്ടങ്ങൾ
1.23 ലക്ഷം ഓണസദ്യ ഓർഡറുകൾ പൂർത്തിയാക്കി ₹2.24 കോടി വിറ്റുവരവ് നേടി.
98,910 ഓണം ഗിഫ്റ്റ് ഹാംപറുകളുടെ വിൽപ്പനയിൽ ₹6.3 കോടി രൂപ സമാഹരിച്ചു.
1,943 ഓണ വിപണ മേളകൾ മുഖേന ₹31.9 കോടി രൂപയുടെ വ്യാപാരമാണ് നടന്നത്.
ഇതിനൊപ്പം, ഓണക്കനി പച്ചക്കറി കൃഷി, നിറപ്പൊലിമ പൂകൃഷി ,മറ്റ് കൃഷികൾ വഴി 10.32 കോടി രൂപയുടെ വിറ്റുവരവും ലഭിച്ചു.
കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയ ഓണസദ്യ മുതൽ വീടുകളിലേക്ക് എത്തിച്ച ഗിഫ്റ്റ് ഹാംപറുകളും മേളകളിൽ ലഭ്യമായ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും ജനങ്ങൾ ആവേശത്തോടെ സ്വീകരിച്ചു. നഗര-ഗ്രാമ മേഖലയിലെ കുടുമ്പശ്രീ കൂട്ടായ്മകൾക്ക് ഇത് വലിയ ആത്മവിശ്വാസം നൽകുന്ന നേട്ടമായി.
സംസ്ഥാനത്തെ സ്ത്രീശാക്തീകരണ-ആത്മനിർഭര പദ്ധതികൾക്ക് കുടുമ്പശ്രീയുടെ ഇത്തരം നേട്ടങ്ങൾ പുതുശക്തി നൽകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
