You are currently viewing കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രത്തില്‍ ഒപ്പിട്ടു

കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രത്തില്‍ ഒപ്പിട്ടു

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വിവിധ ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനായി കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. ഇന്ന് തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും ധനലക്ഷ്മി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്പ്‌മെന്റ് & പ്ലാനിങ്) ബിജുകുമാര്‍ പി.എച്ചും ധാരണാപത്രം കൈമാറി.

  ധാരണപ്രകാരം സേവിങ്‌സ്, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍,  അയൽക്കൂട്ടങ്ങൾക്ക് ലിങ്കേജ് വായ്പ സേവനങ്ങൾ, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ മുതലായവ ധനലക്ഷ്മി ബാങ്ക് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കും.

  ചടങ്ങില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി. നവീന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍ രാജേഷ് കെ. അലക്‌സ്, കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ലിബിന്‍. ജി എന്നിവര്‍ പങ്കെടുത്തു.

Leave a Reply