ചിക്കാഗോ, ഫെബ്രുവരി 25, 2025 – ചൊവ്വാഴ്ച ചിക്കാഗോ മിഡ്‌വേ ഇൻ്റർനാഷണൽ എയർപോർട്ടിൽ ഒരു ഗുരുതരമായ വ്യോമയാന അപകടം പൈലറ്റുമാരുടെ ധീരമായ ഇടപെടൽ കാരണം ഒഴിവായി. ഒരു സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് തെറ്റായി റൺവേയിൽ പ്രവേശിച്ച ഒരു സ്വകാര്യ ജെറ്റുമായി കൂട്ടിയിടി ഒഴിവാക്കാൻ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തണ്ടി വന്നു.
നെബ്രാസ്കയിലെ ഒമാഹയിൽ നിന്ന് എത്തിച്ചേർന്ന സൗത്ത് വെസ്റ്റ് ഫ്ലൈറ്റ് , ലാൻഡ് ചെയ്തപ്പോൾ ഒരു ബിസിനസ്സ് ജെറ്റ് റൺവേക്ക് കുറുകെ കടന്നു , കൂട്ടിയിടി ഒഴിവാക്കാൻ പൈലറ്റ്മാർ വിമാനം വീണ്ടും ഏകദേശം 250 അടി ഉയരത്തിൽ പറത്തി ബിസിനസ്സ് ജെറ്റിന് മുകളിലൂടെ കടന്നുപോയി. ഈ നാടകീയ നിമിഷം വീഡിയോയിൽ പകർന്നിട്ടുണ്ട്.
പ്രാഥമിക എയർ ട്രാഫിക് കൺട്രോൾ (എടിസി) റെക്കോർഡിംഗുകൾ പ്രകാരം, സ്വകാര്യ ജെറ്റിന് ഒരു റൺവേ മുറിച്ചുകടക്കാൻ അനുമതി നൽകിയിരുന്നുവെങ്കിലും മറ്റൊന്നിൽ പിടിച്ചുനിർത്താൻ നിർദ്ദേശിച്ചു. എന്നിരുന്നാലും, പൈലറ്റ് നിർദ്ദേശങ്ങൾ തെറ്റായി വായിക്കുകയും അനുമതിയില്ലാതെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാന ലാൻഡ് ചെയ്യുന്ന റൺവേയിൽ പ്രവേശിക്കുകയും ചെയ്തു.
പൈലറ്റുമാർ പെട്ടെന്നു പ്രതികരിച്ചുകൊണ്ട്, ഒരു ദുരന്തം ഒഴിവാക്കാനായി.വിമാനം പിന്നീട് ആകാശത്ത് വട്ടമിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്തു.യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചു.