എസ്എസ്എൽസി പരീക്ഷ കേരളത്തിൽ വ്യാഴാഴ്ച ആരംഭിച്ചു. പരീക്ഷകൾ മാർച്ച് 29ന് അവസാനിക്കും.
എയ്ഡഡ് മേഖലയിൽ 1,421 പരീക്ഷാ കേന്ദ്രങ്ങളും അൺ എയ്ഡഡ് മേഖലയിൽ 369 പരീക്ഷാ കേന്ദ്രങ്ങളും ഉൾപ്പെടെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.റെഗുലറായി 4,26,999 വിദ്യാർഥികളും പ്രൈവറ്റ് ആയി 408 പേരുമാണ് പരീക്ഷയെഴുതുന്നത്.
ഗൾഫ് മേഖലയിൽ 518 കുട്ടികളും ലക്ഷദ്വീപിലെ ഒമ്പത് സ്‌കൂളുകളിൽ നിന്ന് 289 കുട്ടികളുമാണ് ഈ വർഷം പരീക്ഷ എഴുതുന്നത്.
ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ 3 മുതൽ ആരംഭിക്കും. ഇതിനായി 70 ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 10 മുതൽ 30 വരെ നടത്തും.