പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന ബ്രസീലിയൻ ഇന്റർനാഷണൽ നെയ്മർ ജൂനിയറിന് 2022-23 സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല . അദ്ദേഹത്തിൻ്റെ വലതു കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായതിനാൽ കുറഞ്ഞത് 3-4 മാസമെങ്കിലും കളിയിൽ നിന്ന് വിട്ട് നില്ക്കണ്ടി വരും
ബയേൺ മ്യൂണിക്കിനെതിരായ പിഎസ്ജിയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടത്തിന്റെ രണ്ടാം പാദത്തിൽ 31-കാരൻ ഇനി പങ്കെടുക്കില്ല . ആദ്യ പാദത്തിൽ പിഎസ്ജി 1-0ന് പിന്നിലാണ്.
വാർത്തക്ക് തൊട്ടുപിന്നാലെ, നെയ്മർ തന്റെ നിരാശാജനകമായ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു, ‘ഞാൻ ശക്തമായി തിരിച്ചെത്തും’ എന്ന അടിക്കുറിപ്പോടെ ആരാധകർക്ക് ഉറപ്പ് നൽകി.
മുൻ ബാഴ്‌സലോണ താരത്തിന് ഫെബ്രുവരി 19 ന് എൽഓഎസ് സി ലില്ലെയ്‌ക്കെതിരെ ലീഗ് 1 മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റു. അടുത്ത കാലത്തായി ബ്രസീലിയൻ സൂപ്പർസ്റ്റാറിന് വലത് കണങ്കാലിന് സ്ഥിരമായി പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും സമീപഭാവിയിൽ കൂടുതൽ അപകടസാധ്യത ഒഴിവാക്കാൻ മെഡിക്കൽ ടീം കണങ്കാലിന് ഓപ്പറേഷന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ക്ലബ്ബ് പറഞ്ഞു.
ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി 29 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളുകൾ നെയ്മർ നേടിയിട്ടുണ്ട്. ഇതുവരെ, 2017-ൽ പിഎസ്ജിയിൽ ചേർന്നതിനു ശേഷം 177 മത്സരങ്ങളിൽ നിന്ന് മൊത്തത്തിൽ 118 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.