You are currently viewing വൻ സാധ്യതകളുമായി ഓപ്പൺ എഐ ജിപിടി-4 വരുന്നു : 2023 മാർച്ച് പകുതിയോടെ പുറത്തിറങ്ങും.

വൻ സാധ്യതകളുമായി ഓപ്പൺ എഐ ജിപിടി-4 വരുന്നു : 2023 മാർച്ച് പകുതിയോടെ പുറത്തിറങ്ങും.

ഓപ്പൺ എഐ ജിപിടി-4 2023 മാർച്ച് പകുതിയോടെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

മൈക്രോസോഫ്റ്റ് ജർമ്മനി സിടിഓ (ചീഫ് ടെക്ക്നോളജി ഓഫീസർ), ആൻഡ്രിയാസ് ബ്രൗൺ, ജിപിടി- 4 2023 ഒരാഴ്ചയ്ക്കുള്ളിൽ ഇറങ്ങുമെന്നും അത് മൾട്ടിമോഡൽ ആയിരിക്കുമെന്നും സ്ഥിരീകരിച്ചു. മൾട്ടിമോഡൽ എഐ അർത്ഥമാക്കുന്നത് വീഡിയോ, ഇമേജുകൾ, ശബ്‌ദം എന്നിവ പോലെ ഒന്നിലധികം തരത്തിലുള്ള ഇൻപുട്ടിൽ പ്രവർത്തിക്കാൻ ഇതിന് കഴിയും എന്നതാണ്.

മൾട്ടിമോഡലിന് ടെക്‌സ്‌റ്റ്, സംഭാഷണം, ചിത്രങ്ങൾ, വീഡിയോ എന്നിവ ഉൾക്കൊള്ളാൻ കഴിയും.

ജിപിടി-3, ജിപിടി-3.5 എന്നിവ ടെക്‌സ്‌റ്റ് എന്ന ഒരു മോഡിൽ മാത്രമേ പ്രവർത്തിക്കൂ.

ജർമ്മൻ വാർത്താ റിപ്പോർട്ട് അനുസരിച്ച്, ജിപിടി-4 ന് കുറഞ്ഞത് നാല് രീതികൾ, ചിത്രങ്ങൾ, ശബ്ദം , ടെക്സ്റ്റ്, വീഡിയോ എന്നിവയിൽ പ്രവർത്തിക്കാൻ കഴിഞ്ഞേക്കും.

2023 മാർച്ചിന്റെ തുടക്കത്തിൽ മൈക്രോസോഫ്റ്റ് കോസ്‌മോസ്-1 എന്ന മൾട്ടിമോഡൽ ഭാഷാ മോഡൽ പുറത്തിറക്കിയിരുന്നു
കോസ്‌മോസ്-1 എന്നത് ടെക്‌സ്‌റ്റിന്റെയും ചിത്രങ്ങളുടെയും രീതികളെ സമന്വയിപ്പിക്കുന്ന ഒരു മൾട്ടിമോഡൽ ആണ്.

ജിപിടി-4, കോസ്‌മോസ്-1 നേക്കാൾ കൂടുതൽ മുന്നോട്ട് പോകുന്നു, കാരണം അത് വീഡിയോയും ശബ്ദവും ഉൾപെടുത്തുന്നു

ജിപിടി-4 എല്ലാ ഭാഷകളിലും പ്രവർത്തിക്കുന്നതായി കാണുന്നു. ജർമ്മൻ ഭാഷയിൽ ഒരു ചോദ്യം സ്വീകരിക്കാനും ഇറ്റാലിയൻ ഭാഷയിൽ ഉത്തരം നൽകാനും കഴിയുമെന്ന് പറയപെടുന്നു .

മൾട്ടിമോഡാലിറ്റി ഉപയോഗിച്ച്, മൈക്രോസോഫ്റ്റ് ഓപ്പൺ എഐ മോഡലുകളെ സമഗ്രമാക്കും.

അത് ഗൂഗിളിന്റെ മം (MUM) എന്ന മൾട്ടിമോഡൽ എഐയുടെ ലക്ഷ്യത്തിന് സമാനമാക്കും. മറ്റേതെങ്കിലും ഒരു ഭാഷക്ക് ഇംഗ്ലീഷിൽ ഉത്തരങ്ങൾ നൽകാൻ മമ്മിന് കഴിയുമെന്ന് പറയപ്പെടുന്നു.

ജിപിടി-4 ആപ്ലിക്കേഷനുകൾ
എവിടെയാണ് ദൃശ്യമാകുക എന്നത് സംബന്ധിച്ച് നിലവിൽ അറിയിപ്പുകളൊന്നുമില്ല.

അതിനൂതനമായ ഒരുസാങ്കേതികവിദ്യയെ സ്വന്തം സെർച്ച് എഞ്ചിനിലേക്ക് സമന്വയിപ്പിച്ച് മൈക്രോസോഫ്റ്റിനൊപ്പം കിടപിടിക്കാൻ ഗൂഗിൾ പാടുപെടുകയാണ്. എഐയിൽ ഗൂഗിൾ പിന്നിലാണെന്നും നേതൃത്വമില്ലെന്നും എന്ന ധാരണ നിലനില്ക്കുന്നത് ഇത് കൂടുതൽ വഷളാക്കുന്നു.

ഗൂഗിൾ ലെൻസ്, ഗൂഗിൾ മാപ്‌സ് തുടങ്ങി ഗൂഗിൾ പ്രവർത്തിക്കുന്ന മറ്റ് മേഖലകളിൽ ഗൂഗിൾ ഇതിനകം തന്നെ എഐയെ സംയോജിപ്പിച്ചിട്ടുണ്ട്. ചെറിയ ജോലികളിൽ ആളുകളെ സഹായിക്കുന്നതിന് എഐയെ ഒരു സാങ്കേതിക വിദ്യയായി ഉപയോഗിക്കുക എന്നതാണ് ഈ സമീപനം.

മൈക്രോസോഫ്റ്റ് ഇത് നടപ്പിലാക്കുന്ന രീതി കൂടുതൽ ദൃശ്യമാണ്, തൽഫലമായി എല്ലാവരുടെയും ശ്രദ്ധ അവർ പിടിച്ചെടുക്കുകയും ഇത് ഗൂഗിളിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുകയും എഐ രംഗത്ത് പിടിച്ച് നില്ക്കാൻ അവർ ബുദ്ധിമുട്ടുകയും ചെയ്യുന്നു

Leave a Reply