You are currently viewing എൽ.ഡി.എഫ്. തെരഞ്ഞെടുപ്പിന് പൂർണ സജ്ജം: മന്ത്രി പി. രാജീവ്

എൽ.ഡി.എഫ്. തെരഞ്ഞെടുപ്പിന് പൂർണ സജ്ജം: മന്ത്രി പി. രാജീവ്

കൊച്ചി ∙ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്.) പൂർണമായും സജ്ജമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനമൊട്ടാകെ എൽ.ഡി.എഫിന് അനുകൂലമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വർഷം കൊച്ചി കോർപ്പറേഷനിൽ പ്രവർത്തിച്ച ഭരണസമിതി എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരം നേടിയതാണെന്നും രാജീവ് പറഞ്ഞു. “ഏത് മേഖലയെ എടുത്ത് പരിശോധിച്ചാലും ജനങ്ങളിലേക്ക് വികസനം എത്തിച്ച അഞ്ചു വർഷങ്ങളായിരുന്നു അത്. നടക്കില്ലെന്ന് എതിരാളികൾ പോലും പറഞ്ഞ നിരവധി പദ്ധതികൾ ഈ കാലയളവിൽ യാഥാർത്ഥ്യമായി,” മന്ത്രി കൂട്ടിച്ചേർത്തു.
മാലിന്യ നിർമ്മാർജ്ജനം, കനാൽ നവീകരണം, വെള്ളക്കെട്ട് ഒഴിവാക്കൽ തുടങ്ങിയ വർഷങ്ങളായി നീണ്ടുനിന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിഞ്ഞതായും രാജീവ് പറഞ്ഞു. എൽ.ഡി.എഫ്. സർക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും ഏകോപിതമായ പ്രവർത്തനഫലമായിട്ടാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply