ഇർഫാൻ ഖാന്റെ മൂന്നാം ചരമവാർഷികത്തിന് മുന്നോടിയായി തിയേറ്ററുകളിൽ എത്തുകയാണ് ഇർഫാൻ ഖാന്റെ അവസാന ചിത്രം.
ദശലക്ഷക്കണക്കിന് ആരാധകരെ ദുഖിപ്പിച്ചു കൊണ്ട് ഇതിഹാസ നടൻ ഇർഫാൻ ഖാൻ 2020 ഏപ്രിൽ 29 ന് ലോകം വിട്ടു.
നടന്റെ മൂന്നാം ചരമവാർഷികത്തിന് മുന്നോടിയായി “സോംഗ്സ് ഓഫ് സ്കോർപിയൻസ്”ഏപ്രിൽ 28 ന് തിയേറ്ററുകളിൽ എത്തും.
ബിഗ് സ്ക്രീനിൽ ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ ഐതിഹാസിക അഭിനയത്തിന് സാക്ഷ്യം വഹിക്കുക എന്ന സ്വപ്നം ആരാധകർക്ക് സാധ്യമാകും.
മുതിർന്ന നടി വഹീദ റഹ്മാൻ, ഗോൾഷിതേ ഫറാഹാനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സീഷൻ അഹമ്മദ് ആണ്
നൂറൻ എന്ന ധിക്കാരിയും സ്വതന്ത്രയുമായ ആദിവാസി സ്ത്രീയുടെ കഥയാണ് ഇതിവൃത്തം. രാജസ്ഥാൻ മരുഭൂമിയിലെ ഒട്ടകക്കച്ചവടക്കാരനായ ആദം അവളുടെ പാട്ട് കേൾക്കുമ്പോൾ, അവൻ പൂർണ്ണമായും പ്രണയത്തിലാകുന്നു. എന്നാൽ അവർ പരസ്പരം നന്നായി അറിയുന്നതിന് മുമ്പുതന്നെ, നൂറൻ ഒരു ക്രൂരമായ വഞ്ചനക്ക് വിധേയായി. ഇതവളെ പ്രതികാരത്തിൻ്റെ പാത തെരെഞ്ഞടുക്കാൻ പ്രേരിപ്പിക്കുന്നു.
സ്വിറ്റ്സർലൻഡിലെ ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ‘ദ സോംഗ് ഓഫ് സ്കോർപിയൻസ്’ പ്രീമിയർ ചെയ്തു. അനുപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്തത്. ട്രെയിലർ ഏപ്രിൽ 19ന് പുറത്തിറങ്ങും