ഇതിഹാസ നടൻ ജിം കാരി വെള്ളിത്തിരയിലേക്കുള്ള ഒരു അത്ഭുതകരമായ തിരിച്ചുവരവ് നടത്തി. സോണിക് ദി ഹെഡ്ജ്ഹോഗ് 3 എന്ന ചിത്രത്തിലെ വിചിത്ര വില്ലൻ ഡോ. റോബോട്ട്നിക്കിൻ്റെ വേഷം അദ്ദേഹം വീണ്ടും അവതരിപ്പിച്ചു. ചിത്രം 2024 ഡിസംബർ 20-ന് റിലീസ് ചെയ്യും. 2022-ൽ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമാണ് കാരിയുടെ തിരിച്ചുവരവ്.
കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിൻ്റെ പ്രീമിയറിൽ, ഹോളിവുഡിലേക്ക് മടങ്ങാനുള്ള കാരണങ്ങളെക്കുറിച്ച് ക്യാരി മനസ്സ് തുറന്ന് സംസാരിച്ചു. “ഞാൻ ഒരുപാട് സാധനങ്ങൾ വാങ്ങി, തുറന്നുപറഞ്ഞാൽ എനിക്ക് പണം വേണം” അദ്ദേഹം ഇത് പറഞ്ഞപ്പോൾ, ജനക്കൂട്ടത്തിൽ നിന്ന് ചിരിയും കരഘോഷവും ഉണ്ടായി. ഇനി അഭിനയത്തിലേക്ക് തിരിച്ചുവരണമെങ്കിൽ “സ്വർണ്ണ മഷിയിൽ എഴുതിയ” ഒരു സ്ക്രിപ്റ്റിന് വേണ്ടി മാത്രമേ അത് ഉണ്ടാവുകയുള്ളൂ എന്ന് 2022 ൽ അദ്ദേഹം പറഞ്ഞ പ്രസ്താവനയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ അഭിപ്രായം.
ഡോ. റോബോട്ട്നിക്കിൻ്റെ വേഷം വീണ്ടും അവതരിപ്പിക്കാനുള്ള ക്യാരിയുടെ തീരുമാനം ആരാധകരിൽ ആവേശം ജ്വലിപ്പിച്ചു, ആദ്യ രണ്ട് സോണിക് ദി ഹെഡ്ജോഗ് ചിത്രങ്ങളിലെ ജിം കാരിയുടെ പ്രകടനത്തെ അവർ പ്രശംസിച്ചു. ഫ്രാഞ്ചൈസിയുടെ വിജയത്തിലെ പ്രധാന ഘടകം ആയത് വിചിത്രമായ വില്ലനെ അദ്ദേഹം അവതരിപ്പിച്ചതാണെന്ന് പലരും കരുതുന്നു.
ജെഫ് ഫൗളർ സംവിധാനം ചെയ്ത, സോണിക് ദി ഹെഡ്ജ്ഹോഗ് 3, മറ്റൊരു ആക്ഷൻ പായ്ക്ക്ഡ് സാഹസികത അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ചിത്രത്തിൻറെ ഡിസംബറിലെ റിലീസ് ഒരു പ്രധാന ഹോളിഡേ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന് പ്രതീക്ഷിക്കാം