You are currently viewing രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള കേസ് നിയമപ്രകാരം മുന്നോട്ട് പോകട്ടെ: കെ. സുധാകരൻ എംഎൽഎ

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള കേസ് നിയമപ്രകാരം മുന്നോട്ട് പോകട്ടെ: കെ. സുധാകരൻ എംഎൽഎ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിൽ നിയമനടപടികൾ സ്വതന്ത്രമായി മുന്നോട്ടു പോകണമെന്ന് കെ. സുധാകരൻ എംഎൽഎ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ വാദങ്ങളും നടപടി ക്രമങ്ങളും നിയമം നിർണ്ണയിക്കട്ടെ എന്നതിലാണ് തന്റെ നിലപാട് എന്ന് അദ്ദേഹം പറഞ്ഞു.

സുധാകരൻ വ്യക്തമാക്കി:
രാഹുലിന് രാഷ്ട്രീയ അഭയം നൽകാനുള്ള സാഹചര്യമൊന്നും തനിക്ക് ഇല്ല, കൂടാതെ “രാഹുലിന് തെറ്റുപറ്റി എന്നു പറയുന്നത് ഞാൻ നിഷേധിക്കുന്നില്ല; പക്ഷേ അതിന്റെ പേരിൽ ഒരാളുടെ രാഷ്ട്രീയ ജീവിതം പൂർണ്ണമായും ഇല്ലാതാക്കുന്നത് ശരിയല്ല” എന്നും അദ്ദേഹം പറഞ്ഞു.

ഇതേസമയം, കേസിനെ കുറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി. “വായിക്ക് തോന്നുന്നതു കോതയ്ക്ക് പാട്ട് എന്നപോലെയാണ് രാജ്മോഹന്റെ സംസാരം” എന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകളുപയോഗിച്ച് കേസെടുത്തിരിക്കെ, വിഷയത്തിൽ കോൺഗ്രസിന്റെ വിവിധ നേതാക്കൾ പ്രതികരണങ്ങളുമായി രംഗത്തെത്തുകയാണ്.

Leave a Reply