കോഴിക്കോട്:അവധിക്കാലം ആഘോഷിക്കാൻ
ഇതാ ടൂറിസം വകുപ്പിന്റെ ഒരു വിഷുക്കൈനീട്ടം…
കുട്ടികൾക്കും കുടുംബങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ആകർഷകമായ നിരവധി സാഹസിക വിനോദങ്ങൾ ഒരുക്കിയ ‘റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക്’ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിനായി സമർപ്പിക്കും.
സിപ് ലൈൻ, റോപ്പ് കാർ, കയാക്കിംഗ്, സ്പീഡ് ബോട്ടിംഗ്, കുട്ടികളുടെ പാർക്ക്, റെസ്റ്റോറൻറ്, സ്കൈ ഡൈനിംഗ് തുടങ്ങി നിരവധി അനുഭവങ്ങൾ പ്രധാനം ചെയ്യുന്ന സൗകര്യങ്ങൾ ഇവിടെ ഉണ്ടാകും.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്ന വിവിധ പദ്ധതികളിൽ ആദ്യമായി കോഴിക്കോട് ജില്ലയിൽ പൂർത്തിയാകുന്നതാണ് ഈ പാർക്ക്. ഫറോക്ക് പുതിയ റെസ്റ്റ് ഹൗസിന് സമീപം, മലപ്പുറം-കോഴിക്കോട് ജില്ലയിലെ ആൾക്കാർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്താണ് ഈ വിനോദകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
മലബാർ ടൂറിസത്തിന് പുതുമനോഹാരിതയും ആകസ്മിതയും നൽകുന്നതാണ് ഈ പദ്ധതി. 180 അടി ഉയരത്തിൽ ഭക്ഷണം അനുഭവിക്കാവുന്ന ‘സ്കൈ ഡൈനിംഗ്’, ചാലിയാറിന് മീതെ പറക്കാൻ സിപ് ലൈൻ, റോപ്പ് കാർ യാത്ര, കയാക്കുകൾ, ശിക്കാര ബോട്ടിംഗ്, തുടങ്ങിയ സൗകര്യങ്ങൾ അതിവേഗത്തിൽ ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ.

പ്രതീകാത്മക ചിത്രം