ശനിയാഴ്ച്ച പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന ലിഗ് 1 മത്സരത്തിൽ
പിഎസ്ജി , എജെ അജാസിയോയെ 5-0ന് തകർത്തു
മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെ കൈലിയൻ എംബാപ്പെ ലീഗ് 1 സ്‌കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തി. ഈ വിജയത്തോടെ പാരീസ് സെന്റ് ജെർമെയ്ൻ റെക്കോർഡ് 11-ാം ഫ്രഞ്ച് കിരീടത്തിലേക്ക് അടുത്തു.
പിഎസ്ജിക്ക് വേണ്ടി ഫാബിയൻ റൂയിസും അച്‌റഫ് ഹക്കിമിയും ഒരു ഗോൾ വീതവും, എംബാപ്പെ രണ്ടും നേടി.അഞ്ചാമത്തെേ ഗോൾ മുഹമ്മദ് യൂസഫിൻ്റെ സെൽഫ് ഗോളായിരുന്നു
ഈ മാസം ആദ്യം പരിശീലനം ഒഴിവാക്കിയതിന് ക്ലബ്ബ് ഏർപ്പെടുത്തിയ സസ്‌പെൻഷനുശേഷമുള്ള മെസ്സിയുടെ ആദ്യത്തെത് കളിയായിരുന്നു ഇത്.
പാർക്ക് ഡെസ് പ്രിൻസസിൽ, ലൈനപ്പിൽ മെസ്സിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ കാണികൾ കൂവി വിളിച്ചു.
സൗദി അറേബ്യയിലേക്ക് അനധികൃത യാത്ര നടത്തിയതിന് സസ്‌പെൻഷനിലായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് മെസ്സി പരിശീലനത്തിന് തിരിച്ചെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പിഎസ്ജിയോടും സഹതാരങ്ങളോടും ക്ഷമാപണം നടത്തിയിരുന്നു മെസ്സി
അജാസിയോയെ പിഎസ്‌ജി തകർത്തു തരിപ്പണമാക്കിയപ്പോൾ മെസ്സിയുടെ കളി നിലവാരം പുലർത്തിയില്ല
മെസ്സി, എംബാപ്പെ, നെയ്മർ പോലെയുള്ള വമ്പൻ താരങ്ങൾ പിഎസ്ജിക്കുണ്ടെങ്കിലും ക്ലബ്ബിൻ്റെ പ്രകടനത്തിൽ ആരാധകർ നിരാശരാണ്
പി എസ് ജി ലിഗ് 1-ൽ ഒന്നാമതാണ്, പക്ഷേ ചാമ്പ്യൻസ് ലീഗിന് പുറത്താണ്, ഫ്രഞ്ച് കപ്പിന്റെ അവസാന 16-ൽ പരാജയപ്പെട്ടു. ലോറിയന്റിനോട് തോറ്റതിന് പിന്നാലെ ആരാധകരുടെ പ്രതിഷേധം ഉയർന്നിരുന്നു.
ആട്ച്ചകൾക്ക് മുമ്പ് ക്ലബ്ബിന്റെ ബ്രസീലിയൻ ഫോർവേഡ് നെയ്മറിന്റെ വീടിന് പുറത്ത് ആരാധകർ തടിച്ചുകൂടി, ക്ലബ്ബ് വിടണമെന്ന് ആക്രോശിച്ചു.
കണങ്കാലിന് പരിക്കേറ്റതിനാൽ 31-കാരൻ കളികളിൽ നിന്ന് ഇപ്പോൾ മാറി നില്ക്കുകയാണ്.