You are currently viewing സൗദി അറേബ്യയിലേക്ക് ക്ലബ്ബിൻ്റെ അനുവാദമില്ലാതെ യാത്ര നടത്തിയതിനു ലയണൽ മെസ്സി ക്ഷമാപണം നടത്തി.

സൗദി അറേബ്യയിലേക്ക് ക്ലബ്ബിൻ്റെ അനുവാദമില്ലാതെ യാത്ര നടത്തിയതിനു ലയണൽ മെസ്സി ക്ഷമാപണം നടത്തി.

സൗദി അറേബ്യയിലേക്ക് ക്ലബ്ബിൻ്റെ അനുവാദമില്ലാതെ യാത്ര നടത്തിയതിനു ലയണൽ മെസ്സി ക്ഷമാപണം നടത്തി.
ക്ലബ്ബ് തന്നോട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വരെ കാത്തിരിക്കുമെന്ന് പറഞ്ഞു.

“ഞാൻ ചെയ്തതിൽ ഖേദിക്കുന്നു, ക്ലബ് എന്ത് തീരുമാനിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ്,” മെസ്സി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

ക്ലബിൻ്റെ അനുവാദം ഇല്ലാതെ സൗദി അറേബ്യയിലേക്ക് പോയ മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

ഞായറാഴ്ച ലോറിയന്റിനോട് പിഎസ്ജിയുടെ തോൽവിയെ തുടർന്നാണ് മെസ്സി സൗദിയിലേക്ക് പോയത് .ആറ് മത്സരങ്ങളിൽ പിഎസ്ജിയുടെ മൂന്നാമത്തെ തോൽവിയായിരുന്നു അത് .

“മുൻ ആഴ്‌ചകളിൽ സംഭവിച്ചതുപോലെ മത്സരത്തിന് ശേഷമുള്ള ഒരു ദിവസം ഞങ്ങൾക്ക് ലഭിക്കുമെന്ന് ഞാൻ സത്യസന്ധമായി കരുതി.

“സൗദി അറേബ്യയിലേക്കുള്ള ഈ ട്രിപ്പ് നേരത്തെ ക്യാൻസൽ ചെയ്തിട്ടാണ് ഞാൻ സംഘടിപ്പിച്ചത്. ഇത്തവണ അത് ക്യാൻസൽ ചെയ്യാൻ പറ്റിയില്ല.” മെസ്സി പറഞ്ഞു

വേനൽക്കാലത്ത് കരാർ അവസാനിക്കുമ്പോൾ മെസ്സി പിഎസ്ജി വിടാൻ ഒരുങ്ങുകയാണ്.

മെസ്സിക്ക് സൗദി അറേബ്യയുടെ ടൂറിസം അംബാസഡറായും റോളുണ്ട്.

പിഎസ്ജിക്ക് വേണ്ടിയുള്ള 71 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 34 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്, കഴിഞ്ഞ സീസണിൽ ലീഗ് 1 കിരീടം നേടിയിട്ടുണ്ട്.

അഞ്ച് മത്സരങ്ങൾ ബാക്കിനിൽക്കെ അഞ്ച് പോയിന്റുമായി പി എസ് ജി ലിഗ് 1-ൽ ഒന്നാമതാണ്, പക്ഷേ ചാമ്പ്യൻസ് ലീഗിന് പുറത്താണ്, ഫ്രഞ്ച് കപ്പിന്റെ അവസാന 16-ൽ പരാജയപ്പെട്ടു. ലോറിയന്റിനോട് തോറ്റതിന് പിന്നാലെ ആരാധകരുടെ പ്രതിഷേധം ഉയർന്നിരുന്നു.

ബുധനാഴ്ച ക്ലബ്ബിന്റെ ബ്രസീലിയൻ ഫോർവേഡ് നെയ്മറിന്റെ വീടിന് പുറത്ത് ആരാധകർ തടിച്ചുകൂടി, ക്ലബ്ബ് വിടണമെന്ന് ആക്രോശിച്ചു.

കണങ്കാലിന് പരിക്കേറ്റതിനാൽ 31-കാരൻ കളികളിൽ നിന്ന് ഇപ്പോൾ മാറി നില്ക്കുകയാണ്.

Leave a Reply