മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ഇന്റർ മിയാമിയുമായി ലയണൽ മെസ്സി തൻ്റെ കരാർ ഔദ്യോഗികമാക്കി. ഇത് അദ്ദേഹത്തിനും ക്ലബിനും ഒരു സുപ്രധാന നാഴികക്കല്ലാണ്.
ശനിയാഴ്ച, ഇന്റർ മിയാമിയിൽ ചേരാനുള്ള തന്റെ ആഗ്രഹം പ്രഖ്യാപിച്ച് അഞ്ച് ആഴ്ചകൾക്കുള്ളിൽ മെസ്സിയുടെ കരാർ ഔദ്യോഗികമായി മാറി . ടീം അദ്ദേഹത്തെ ഞായറാഴ്ച രാത്രി ഫോർട്ട് ലോഡർഡെയ്‌ലിലെ അവരുടെ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും, മെസ്സിയുടെ ആദ്യ മത്സരം ക്രൂസ് അസുലിനെതിരെ വെള്ളിയാഴ്ച തന്നെ നടക്കാൻ സാധ്യതയുണ്ട്.
തിങ്കളാഴ്ച്ച ഒരു ഔപചാരിക വാർത്താ സമ്മേളനം ഏർപെടുത്തിയിട്ടുണ്ട്, തുടർന്ന് ചൊവ്വാഴ്ച തന്റെ പുതിയ ക്ലബ്ബുമായി മെസ്സിയുടെ ആദ്യ പരിശീലന പരിപാടിയും നടക്കും. 50 മില്യൺ ഡോളറിനും 60 മില്യൺ ഡോളറിനും ഇടയിലായിരിക്കും മെസ്സിയുടെ കരാർ. ഇൻ്റർ മിയാമിയിൽ 2025 സീസൺ വരെ അദ്ദേഹത്തിൻ്റെ കരാർ കാലാവധി
എംഎൽഎസ് കമ്മീഷണർ ഡോൺ ഗാർബർ മെസ്സിയുടെ തീരുമാനത്തിൽ വളരെയധികം സന്തോഷം പ്രകടിപ്പിച്ചു, ഇത് വടക്കേ അമേരിക്കയിലെ ലീഗിനും ഫുട്ബോളിനും വർദ്ധിച്ചുവരുന്ന താല്പര്യത്തെ സൂചിപ്പിക്കുന്നു. മുൻനിര കളിക്കാർക്ക് എംഎൽഎസ് തിരഞ്ഞെടുക്കാമെന്ന് മെസ്സി ലോകത്തിന് മുന്നിൽ തെളിയിക്കുമെന്ന് ഗാർബർ ഉറച്ചു വിശ്വസിക്കുന്നു