കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പ് മത്സരത്തിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച ലയണൽ മെസ്സി തിങ്കളാഴ്ച എട്ടാം തവണയും പുരുഷ ബാലൺ ഡി ഓർ നേടി.
വനിതാ വിഭാഗത്തിൽ അവാർഡ് ഐറ്റാന ബോൺമതി സ്വന്തമാക്കി.ഓഗസ്റ്റിൽ നടന്ന വനിതാ ലോകകപ്പിൽ സ്‌പെയിനിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ അവർ പ്രധാന പങ്ക് വഹിച്ചു. വനിതാ ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ബാഴ്‌സലോണയെ വിജയിപ്പിക്കാനും അവർ സഹായിച്ചു.
36 കാരനായ മെസ്സി മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് എർലിംഗ് ഹാലൻഡിനെയും മുൻ പിഎസ്ജി സഹതാരം കൈലിയൻ എംബാപ്പെയെയും മറികടന്നാണ് അവാർധ് നേടിയത്.
തന്റെ വിജയം സാധ്യമാക്കിയതിന് അർജന്റീന പരിശീലകനും സഹതാരങ്ങൾക്കും സ്റ്റാഫിനും മെസ്സി നന്ദി പറഞ്ഞു.
“ഇന്ന് രാത്രി ഞാൻ സ്വയം ആസ്വദിക്കുകയാണ്. ഇത് എന്നെ വിട്ടുപോകാത്ത ഒരു സന്തോഷമാണ്, ഇനിയും വർഷങ്ങളോളം അത് ആസ്വദിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ലോക ചാമ്പ്യനാകുക എന്നത് ഞങ്ങൾക്ക് നഷ്ടമായ കിരീടമായിരുന്നു. അർജന്റീനയെ ലോക ചാമ്പ്യനാക്കി മാറ്റാൻ സഹായിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”
1986-ൽ അർജന്റീനയെ ലോകകപ്പ് നേടാൻ സഹായിച്ച അന്തരിച്ച ഡീഗോ മറഡോണയ്ക്കും മെസ്സി ആദരാഞ്ജലികൾ അർപ്പിച്ചു.
യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചിട്ടും ,2021-ന് ശേഷം ഒരു വർഷത്തെ ഇടവേളക്ക് കഴിഞ്ഞ് മെസ്സി തന്റെ കിരീടം വീണ്ടെടുത്തു.
2022 ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ, മെസ്സി അർജന്റീനയ്ക്ക് വേണ്ടി ഏഴ് ഗോളുകൾ സ്‌കോർ ചെയ്യുകയും മൂന്ന് അസിസ്‌റ്റിംഗ് ചെയ്യുകയും ചെയ്തു. ഫ്രാൻസിനെതിരായ ഫൈനലിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടി.
പിഎസ്ജിയിൽ അദ്ദേഹത്തിന്റെ അവസാന സീസണിൽ തിളക്കം കുറവായിരുന്നു. പിഎസ്ജി 11-ാമത് ഫ്രഞ്ച് ലീഗ് റെക്കോർഡ് നേടിയെങ്കിലും, 16-ാം റൗണ്ടിൽ അത് വീണ്ടും ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി.
മറ്റാരും അഞ്ചിൽ കൂടുതൽ ബാലൺ ഡി ഓർ നേടിയിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച്, മിഷേൽ പ്ലാറ്റിനി, ജോഹാൻ ക്രൈഫ്, മാർക്കോ വാൻ ബാസ്റ്റൺ എന്നിവർ മൂന്ന് തവണ വീതം ജേതാക്കളായി.