കൊല്ലം കുണ്ടറയിൽ കുമ്പളം സ്വദേശികളായ സുനീഷ്-റൂബി ദമ്പതികളുടെ മകൻ എയ്ദൻ (5) ആണ് ഗ്ലാസ് പൊട്ടി കാലിൽ കയറി ദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.
ടീപോയുടെ മുകളിലിട്ട ഗ്ലാസ് പൊട്ടി കുട്ടിയുടെ തുടയിൽ കുത്തിയറിഞ്ഞു. കുട്ടി ചോര വാർന്ന് കിടന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം അമ്മ കുളിക്കുന്ന സമയത്താണ് സംഭവിച്ചത്. ടീപോ നീക്കിയിട്ട് വാതിൽ കുറക്കാൻ ശ്രമിച്ചപ്പോഴാകാം ഗ്ലാസ് പൊട്ടിയതെന്ന് പ്രാഥമിക നിഗമനം.
