
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട് ഡിസംബർ 12 വെള്ളിയാഴ്ച വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പ്രാദേശിക ആഘോഷങ്ങൾ ആവശ്യമായ മുൻകരുതലുകളും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.

ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പുറത്തിറക്കിയ അറിയിപ്പിലാണ് തീരുമാനം അറിയിച്ചത്. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പൊതുപരിപാടികൾക്കും പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.