റയൽ മാഡ്രിഡിന്റെ ഇതിഹാസ മധ്യനിര താരമായ ലൂക്കാ മോഡ്രിച്ച് ക്ലബ്ബ് വിടുന്നു. 2012-ൽ ടോട്ടനഹാമിൽ നിന്ന് റയലിലേക്ക് എത്തിയ മോഡ്രിച്ച്, കഴിഞ്ഞ 13 വർഷമായി ക്ലബ്ബിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന മോഡ്രിച്ച്, ആറു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി ട്രോഫികൾ റയലിനൊപ്പം നേടിയിട്ടുണ്ട്.
39-ആം വയസ്സിൽ ക്ലബ്ബ് ലോകകപ്പ് മത്സരങ്ങൾക്കുശേഷം മോഡ്രിച്ച് റയലിൽ നിന്ന് ഔദ്യോഗികമായി വിടപറയുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ തലമുറ മാറ്റത്തിന്റെ ഭാഗമായ ഈ തീരുമാനം മോഡറിച്ചും, ക്ലബ്ബും സംയുക്തമായി എടുത്തതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
ശനിയാഴ്ച റയൽ സോസിഡാഡിനെതിരെ സാന്റിയാഗോ ബെർണബ്യൂവിൽ മോഡ്രിച്ച് തന്റെ അവസാന മത്സരം കളിക്കും
