കാശ്മീരിലെ ഗുൽമാർഗിൽ കാട്ടു പുഷ്പമായ ലുപിൻ വിനോദസഞ്ചാരികളുടെയും സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരുടെയും ആകർഷണ കേന്ദ്രമായി മാറിയിരിക്കുന്നു.ജൂൺ പകുതി മുതൽ ജൂലൈ അവസാനം വരെ, പർപ്പിൾ, പിങ്ക്, വെള്ള നിറങ്ങളിലുള്ള ലുപിൻ പൂക്കൾ ഗുൽമാർഗിൽ വർണ്ണ മനോഹരമായ കാഴ്ച്ച സൃഷ്ടിക്കുന്നു.
ഗുൽമാർഗിലെ പ്രശസ്തമായ പാർക്കുകളുടെ ജനപ്രീതിയെ മറികടന്ന് പർപ്പിൾ ലുപിൻ പൂക്കളാൽ അലങ്കരിച്ച പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികൾ ധാരാളമായി ഒഴുകുന്നു. സന്ദർശകർ ഈ കാട്ടുപൂക്കളുടെ സൗന്ദര്യം പകർത്താൻ ഉത്സുകരാണ്, ഈ സ്ഥലങ്ങളെ അവർ സജിവമാകുന്നു. വ്യാപകമായ തോതിൽ കാട്ടുപൂക്കൾ നട്ടുവളർത്തുന്നത് ഗുൽമാർഗിലെ ടൂറിസ്റ്റ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് അഭിപ്രായമുണ്ട്.
സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർ ആകർഷകമായ ലുപിൻ പൂക്കളുടെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കിട്ടുകൊണ്ട് വിനോദ സഞ്ചാരികളെ ഗുൽമാർഗിലേക്ക് ആകർഷിക്കുന്നു. ഫെയ്‌സ്ബുക്കിലെ ഒരു ഉത്സാഹിയായ വ്യക്തി, ലുപിൻ പൂക്കുന്ന ഇന്ത്യയിലെ ഏക സ്ഥലമാണ് ഗുൽമാർഗെന്ന് ഊന്നിപ്പറയുകയും ജൂലൈയിൽ ഗുൽമാർഗിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നത് സുന്ദരമായ ഒരനുഭവം പ്രധാനം ചെയ്യുമെന്ന് അഭിപ്രായപെട്ടു.
ഗുൽമാഗ് ശൈത്യകാലത്തെ സ്കീയിംഗിനു പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ലുപിൻ പൂക്കൾ ഒരു പുതിയ ആകർഷണമായി മാറിയിരിക്കുന്നു. വിവിധ പ്രദേശങ്ങളിൽ ഇവ സ്വാഭാവികമായി വളരുന്നു. ഗുൽമാർഗ് ഗോൾഫ് കോഴ്‌സിന്റെ അതിരുകൾക്ക് സമീപം, സെന്റ് മേരീസ് ചർച്ച്, ഹൈലാൻഡ് പാർക്ക്, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ലുപിൻ പൂക്കളെ കാണാം.ലുപിൻ പൂക്കൾ ജൂൺ മുതൽ ജൂലൈ വരെയുള്ള സമയത്താണ് പുഷ്പ്പിക്കുന്നത്
പ്രിംറോസ്, ഫോക്കസ് ഗ്ലോ, ഡാഫോഡിൽസ് എന്നിവയുൾപ്പെടെ നിരവധി കാട്ടുപൂക്കളുടെ ആവാസ കേന്ദ്രം കൂടിയാണ് ഗുൽമാർഗ് ,എന്നിരുന്നാലും ലുപിൻ അതിന്റെ വലിപ്പവും ആകർഷകമായ നിറങ്ങളും കൊണ്ട് വേറിട്ടുനിൽക്കുന്നു. അതിന്റെ പർപ്പിൾ, വെള്ള, പിങ്ക് നിറങ്ങൾ വിനോദസഞ്ചാരികൾക്ക് ഒരു മനം കുളിർക്കുന്ന കാഴ്‌ച്ച സമ്മാനിക്കുന്നു.