മലയാളം സിനി ടെക്‌നീഷ്യൻ അസോസിയേഷൻ (മാക്ട) 30-ാം വാർഷികം കൊച്ചിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ചടങ്ങിൽ ബഹുമാന്യനായ ഗാനരചയിതാവും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് മാക്ട ലെജൻഡ് ഓഫ് ഓണർ അവാർഡ് നൽകി ആദരിച്ചു.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമിച്ച ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു മലയാളത്തിൻ്റെ പ്രശസ്ത സംവിധായകൻ ജോഷി സമ്മാനിച്ച അവാർഡ്. സെപ്തംബർ 8 ന് സംവിധായകൻ ജോഷി പതാക ഉയർത്തി കൊണ്ട് ആരംഭിച്ച ദ്വിദിന ആഘോഷത്തിൻ്റെ ഹൈലൈറ്റ് ആയിരുന്നു ചടങ്ങ്.
മാക്ടയുടെ ചരിത്രത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററി, ശ്രീകുമാരൻ തമ്പിയെക്കുറിച്ചുള്ള ഹ്രസ്വചിത്രം എന്നിവയും പ്രദർശിപ്പിച്ചു.

MACTA felicitated Sreekumaran Thambi with the Legend of Honor Award/Photo-X