You are currently viewing ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് സംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കും: മന്ത്രി പി.രാജീവ്

‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് സംരംഭകരുടെ ആത്മവിശ്വാസം വർധിപ്പിക്കും: മന്ത്രി പി.രാജീവ്

  • Post author:
  • Post category:Kerala
  • Post comments:0 Comments

സംസ്ഥാനത്തെ സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് സർട്ടിഫിക്കേഷനെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു.  ഉൽപ്പന്നങ്ങളെ അവയുടെ ഗുണനിലവാരത്തെയും എത്തിക്കൽ ഉൽപാദനത്തെയും അടിസ്ഥാനമാക്കി അംഗീകരിക്കുന്നതിലൂടെ, ഈ സംരംഭം കേരളത്തിലെ ബിസിനസ്സ് സമൂഹത്തിൽ കൂടുതൽ ആത്മവിശ്വാസം വളർത്താൻ ലക്ഷ്യമിടുന്നു.

തിരഞ്ഞെടുത്ത ആറ് വെളിച്ചെണ്ണ ഉത്പാദകർക്കുള്ള ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് സർട്ടിഫിക്കേഷൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  കേരള ബ്രാൻഡിംഗ് സംരംഭത്തിൻ്റെ ആദ്യ ഘട്ടമാണിത് .അടുത്ത ഘട്ടത്തിൽ കുടിവെള്ളം, പാദരക്ഷകൾ, നെയ്യ്, തേൻ എന്നിവയുൾപ്പെടെ 14 ഉൽപ്പന്നങ്ങൾ കൂടി സർട്ടിഫിക്കേഷൻ നല്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ആറ് വെളിച്ചെണ്ണ ഉത്പാദകർക്കുള്ള ‘മെയ്ഡ് ഇൻ കേരള’ ബ്രാൻഡ് സർട്ടിഫിക്കറ്റ് മന്ത്രി വിതരണം ചെയ്തു.  ആലപ്പുഴയിൽ നിന്നുള്ള എആർഎൽ കുട്ടനാടൻ വെളിച്ചെണ്ണ, കോട്ടയത്ത് നിന്നുള്ള കെഡിസൺ എക്‌സ്‌പെല്ലേഴ്‌സ്, എറണാകുളത്ത് നിന്നുള്ള വാരപ്പെട്ടി കോക്കനട്ട് ഓയിൽ, കണ്ണൂരിൽ നിന്നുള്ള കെഎം ഓയിൽ ഇൻഡസ്‌ട്രീസ്, സഹകാരി ഓയിൽ, കാസർകോട്ട് കല്ലത്ര ഓയിൽ മിൽസ് എന്നിവയാണ് സ്വീകർത്താക്കൾ.

Leave a Reply