You are currently viewing ദേശീയ തലത്തിൽ ഉയർന്ന ബഹുമതിയോടെ മലബാര്‍ മില്‍മയ്ക്ക് ഇരട്ട നേട്ടം

ദേശീയ തലത്തിൽ ഉയർന്ന ബഹുമതിയോടെ മലബാര്‍ മില്‍മയ്ക്ക് ഇരട്ട നേട്ടം

രാജ്യത്തെ കന്നുകാലി, ക്ഷീര മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ഗോപാല്‍ രത്‌ന അവാര്‍ഡ് ഈ വർഷം മലബാർ മിൽമയിലെ രണ്ട് ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ കരസ്ഥമാക്കി. മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘം ഒന്നാം സ്ഥാനവും കുന്നങ്കാട്ടുപ്പതി ക്ഷീരോൽപാദക സഹകരണ സംഘം രണ്ടാം സ്ഥാനവും നേടി.

ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മികച്ച ഡയറി കോഓപ്പറേറ്റീവ് സൊസൈറ്റി/മിൽക്ക് പ്രൊഡ്യൂസർ കമ്പനി/ഡയറി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ വിഭാഗത്തിലാണിത്. ക്ഷീരോൽപാദന രംഗത്തെ സംഭാവന, ഗുണമേന്മയുള്ള പാല്‍ ശേഖരണം, കർഷക ക്ഷേമ പരിപാടികളുടെ സജീവ പ്രാവർത്തികത, നവീകരണ പദ്ധതികളുടെ നടപ്പാക്കല്‍ തുടങ്ങിയ മേഖലകളിലെ മികവിനാണ് അവാർഡുകൾ നൽകിയത്.

മലബാർ മേഖലയിലെ ക്ഷീരവികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഈ രണ്ട് സഹകരണ സംഘങ്ങളുടെ നേട്ടം, സംസ്ഥാനത്തെ മുഴുവൻ ക്ഷീരമേഖലയ്ക്കും അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

Leave a Reply