You are currently viewing മലയാള ചലച്ചിത്ര സംവിധായകൻ എം മോഹൻ അന്തരിച്ചു

മലയാള ചലച്ചിത്ര സംവിധായകൻ എം മോഹൻ അന്തരിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കനാവാത്ത നിരവധി സിനിമകൾ സംവിധാനം ചെയ്ത പ്രശസ്ത മലയാള ചലച്ചിത്രകാരൻ എം മോഹൻ ചൊവ്വാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.  അദ്ദേഹത്തിന് 76 വയസ്സായിരുന്നു.

തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ മോഹൻ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

1970-കളുടെ അവസാനം മുതൽ 2005 വരെ മോഹനൻ്റെ സിനിമ ജീവിതം നീണ്ടുനിന്നു.  വിട പറയും മുൻപേ, ഇടവേള, ആലോലം, മംഗളം നേരുന്നു, തീർത്ഥം, ഇസബെല്ല, മുഖം, പക്ഷേ, അങ്ങനെ ഒരു അവധിക്കാലം എന്നിവയാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ സിനിമകൾ.  അദ്ദേഹത്തിൻ്റെ പല സിനിമകളും, പ്രത്യേകിച്ച് 1980-കളിൽ നിന്നുള്ളവ, മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൻ്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു.

ജോൺ പോൾ, പത്മരാജൻ തുടങ്ങിയ പ്രശസ്ത തിരക്കഥാകൃത്തുക്കളുമായുള്ള അദ്ദേഹത്തിൻ്റെ സഹകരണം നിരൂപക പ്രശംസ നേടിയതും വാണിജ്യപരമായി വിജയകരവുമായ നിരവധി സിനിമകൾക്ക് കാരണമായി.  ജോൺ പോൾ തിരക്കഥയെഴുതി നെടുമുടി വേണു നായകനായ “വിട പറയും മുൻപേ” അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു.  പത്മരാജനുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം “ഇടവേള”, “കൊച്ചു കൊച്ചു തെറ്റുകൾ”, “ശാലിനി എൻ്റെ കൂട്ടുകരി” തുടങ്ങിയ ചിത്രങ്ങളിലേക്ക് നയിച്ചു.

മലയാള ചലച്ചിത്ര വ്യവസായത്തിന് മോഹൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്, അദ്ദേഹത്തിൻ്റെ വേർപാട് സിനിമാ മേഖലയ്ക്ക് തീരാനഷ്ടമാണ്. ഭാര്യ മലയാള നടി അനുപമ മോഹൻ, രണ്ട് ആൺമക്കളും ഉണ്ട്.

Leave a Reply