അൽ ഖോബാർ (സൗദി അറേബ്യ): അൽ ഖോബാർ തുഖ്ബയിലെ സ്ട്രീറ്റ് 20ൽ വാഹനമിടിച്ച് മലയാളി പ്രവാസിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടിൽ ഗോപകുമാറിനാണ് (52) ദാരുണാന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ സീബ്രാ ലൈനിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ അപകടം ഉണ്ടാകുകയായിരുന്നു.
ഗോപകുമാർ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാർ കയറി ഇടിച്ച ശേഷം ശരീരത്തിലൂടെ കയറിയിറങ്ങി. അതിനുശേഷം വാഹനം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. മരണവും സംഭവ സ്ഥലത്തുതന്നെ സംഭവിച്ചു.
തുഖ്ബയിലെ ഒരു എ സി വർക്ക് ഷോപ്പ് നടത്തികൊണ്ടിരുന്നതാണ് ഗോപകുമാർ. കഴിഞ്ഞ 16 വർഷമായി ദമാമിൽ ജോലി ചെയ്യുകയായിരുന്നു. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീജയും മക്കളായ ഗണേഷും, കാവ്യയും .