You are currently viewing ഒമാനിൽ മാൻഹോളിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു

ഒമാനിൽ മാൻഹോളിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് മരിച്ചു

സാലാല: ഒമാനിൽ  മാൻഹോളിൽ വീണുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കോട്ടയം പാമ്പാടി കമലാലയം സ്വദേശിനി ലക്ഷ്മി വിജയകുമാർ (34) ആണ് മരിച്ചത്. ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു അവർ.ഒരു വർഷം മുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

മേയ് 15 നാണ് ഇവർ ജോലി ചെയ്തിരുന്ന മസ്യൂനയിൽ വച്ച് അപകടത്തിൽപ്പെടുന്നത്.താമസ സ്ഥലത്തെ മാലിന്യം കളയാൻ പോകുമ്പോൾ കുഴി കാണാതെ മാൻഹോളിൽ വീഴുകയായിരുന്നു.

അപകടവിവരം അറിഞ്ഞ് ഭർത്താവ് ദിനരാജ്, മകൾ നിള, സഹോദരൻ അനൂപ് എന്നിവരും സാലാലയിൽ എത്തിയിരുന്നു.

ലക്ഷ്മി വിജയകുമാറിൻ്റെ അച്ഛൻ വിജയകുമാറും അമ്മ ഓമനയും കോട്ടയം പാമ്പാടിയിലാണ് താമസിക്കുന്നത്.

Leave a Reply