
മണ്ണാർക്കാട്: കസാഖിസ്ഥാനിൽ മണ്ണാർക്കാട് സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മണ്ണാർക്കാട് മുണ്ടക്കണ്ണി സ്വദേശി മോഹനന്റെ മകൾ മിലി (MBBS വിദ്യാർത്ഥിനി) ആണ് അപകടത്തിൽ മരണപ്പെട്ടത്.

കസാഖിസ്ഥാനിൽ എം.ബി.ബി.എസ് പഠനം നടത്തി വരികയായിരുന്നു മിലി. സുഹൃത്തുക്കളോടൊപ്പം വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.