You are currently viewing സൂറത്ത് വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു

സൂറത്ത് വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു

ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ മാണ്ഡവിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി അധ്യാപിക മരിച്ചു. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനിയായ ബിൻസി റോബിൻ വർഗീസ് (41) ആണ് മരണപ്പെട്ടത്.

നാസിക്കിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ബിൻസി. നാസിക്കിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

അപകടസമയത്ത് ബിൻസിക്കൊപ്പം ഉണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്മാരക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply