You are currently viewing മസ്‌കറ്റിൽ ട്രക്കിങ്ങിനിടെ അപകടം: മലയാളി വനിത മരിച്ചു

മസ്‌കറ്റിൽ ട്രക്കിങ്ങിനിടെ അപകടം: മലയാളി വനിത മരിച്ചു

മസ്‌കറ്റ്: ഒമാനിൽ ട്രക്കിങ്ങിനിടെ ഉണ്ടായ അപകടത്തിൽ മലയാളി വനിത മരിച്ചു. കൊല്ലം ഓച്ചിറ തഴവ സ്വദേശിനിയായ ശാരദ അയ്യർ (52) ആണ് ദാഖിലിയ ഗവർണറേറ്റിലെ ബഹ്ലയിൽ സുഹൃത്തുക്കളോടൊപ്പം നടത്തിയ ട്രക്കിങ്ങിനിടെയാണ് അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്.

പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ പരേതരായ ഡോ. ആർ.ഡി. അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകളാണ് ശാരദ അയ്യർ. പ്രമുഖ പിന്നണി ഗായിക ചിത്ര അയ്യറുടെ സഹോദരിയുമാണ്.

കഴിഞ്ഞ മാസം 11ന് പിതാവ് ഡോ. ആർ.ഡി. അയ്യർ മരണപ്പെട്ടതിനെ തുടർന്ന് സംസ്കാരച്ചടങ്ങുകൾക്കായി നാട്ടിലെത്തിയിരുന്ന ശാരദ, കഴിഞ്ഞ 24നാണ് മസ്‌കറ്റിലേക്ക് തിരിച്ചെത്തിയത്.

അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ അന്വേഷിച്ചുവരികയാണ്. ശാരദ അയ്യറുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ അറിയിച്ചു.

Leave a Reply