You are currently viewing നീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിൽ

നീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിൽ

കാസർഗോഡ്: നീലേശ്വരത്ത് തെയ്യാട്ടത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് അബോധാവസ്ഥയിലായി. പള്ളിക്കര പാലരക്കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
ശനിയാഴ്ച രാത്രി പൂമാരുതൻ ദൈവത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയായിരുന്നു അപകടം. തെയ്യത്തിന്റെ ആചാരനൃത്തത്തിനിടെ ഉണ്ടായ അടിയേറ്റ് യുവാവ് നിലത്ത് വീണു അബോധാവസ്ഥയിലാകുകയായിരുന്നു. ഉടൻ തന്നെ ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ ചേർന്ന് ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം യുവാവ് വീട്ടിലേക്ക് പോയി

Leave a Reply