ഒക്ടോബർ 29, 2023, മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് – മാഞ്ചസ്റ്റർ സിറ്റി, ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ തങ്ങളുടെ എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0ന് തകർത്ത് ഡെർബി ഡേ വിജയം ആഘോഷിച്ചു.
ചാമ്പ്യൻമാർക്കായി രണ്ട് ഗോളുകൾ നേടിയ എർലിംഗ് ഹാലാൻഡായിരുന്നു ഷോയിലെ താരം. ബോക്‌സിൽ റാസ്‌മസ് ഹോജ്‌ലണ്ട് റോഡ്രിയെ ഫൗൾ ചെയ്‌തതായി വിധിക്കപെട്ടതിനു ശേഷം പെനാൽറ്റി സ്‌പോട്ടിൽ നിന്നാണ് നോർവീജിയൻ സ്‌കോറിംഗ് തുറന്നത്. പിന്നീട് രണ്ടാം പകുതിയിൽ ക്ലോസ് റേഞ്ചിൽ നിന്ന് ഹെഡ്ഡറിലൂടെ ഹാലൻഡ് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി.
80-ാം മിനിറ്റിൽ ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിക്കായി മൂന്നാം ഗോൾ നേടി സ്കോറിംഗ് പൂർത്തിയാക്കി
ഓൾഡ് ട്രാഫോർഡിലെ ഉജ്ജ്വലമായ വിജയം, പത്ത് മത്സരങ്ങൾക്കുശേഷം 24 പോയിന്റുമായി പ്രീമിയർ ലീഗ് റാങ്കിംഗിൽ പെപ് ഗ്വാർഡിയോളയുടെ ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചു . മറുവശത്ത്, മാഞ്ചസ്റ്റർ യുണൈറ്റഡ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.