പരിക്കേറ്റ കെവിൻ ഡി ബ്രൂയിന് പകരക്കാരനായി പുതിയ താരത്തെ കണ്ടത്തുമെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള സ്ഥിരീകരിച്ചു. അടുത്തിടെ ട്രാൻസ്ഫറുകൾ ഉണ്ടായിരുന്നിട്ടും, ഡി ബ്രൂയ്‌ന്റെ നീണ്ട അസാന്നിധ്യം കാരണം കൂടുതൽ പുതിയ കളിക്കാർ ആവശ്യമാണെന്ന് ഗ്വാർഡിയോള പറഞ്ഞു.
“അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്, ഇത് ഒന്നോ രണ്ടോ ആഴ്ചയല്ല. ഇത് നാലോ അഞ്ചോ മാസമാണ്. അതിനാൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കണം.” ഗ്വാർഡിയോള പറഞ്ഞു
ഹാംസ്ട്രിംഗ് പരിക്ക് പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ കെവിൻ ഡി ബ്രൂയിന് പുതുവർഷം വരെ കളിക്കാൻ സാധ്യതയില്ല എന്ന് കരുതപെടുന്നു
ഇതിനെ പറ്റി ഫുട്‌ബോൾ ഡയറക്ടർ ടിസിക്കി ബെഗിരിസ്റ്റെയിനുമായി സിറ്റി സജീവമായി ചർച്ച ചെയ്തുവരുന്നതായി
ഗ്വാർഡിയോള കൂട്ടിച്ചേർത്തു
ഒരു മിഡ്ഫീൽഡറെ കൂടാതെ, 30 മില്യൺ പൗണ്ടിന്റെ ഇടപാടിൽ അൽ അഹ്‌ലിയിലേക്ക് മാറിയ റിയാദ് മഹ്‌റസിന് പകരക്കാരനായി സിറ്റി ഒരു വിംഗറെ തേടുന്നു. റെനെസ് ഫോർവേഡ് ജെറമി ഡോകു ഒരു സ്ഥാനാർത്ഥിയാണ്, എന്നാൽ സെപ്‌റ്റംബർ 1 അവസാന തിയ്യതി ആസന്നമായിരിക്കെ പോലും, ന്യായമായ ഡീലുകളിൽ മാത്രമേ ഗാർഡിയോള താല്പര്യമെടുക്കുന്നുള്ളു