പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നെയ്മറിനെ വല വീശാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിക്കൊപ്പം ചേരുന്നതായി ഫുട് മെർക്കാറ്റോ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരിയിൽ ലില്ലെയ്‌ക്കെതിരായ 4-3 വിജയത്തിൽ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് 31-കാരൻ സീസണിൽ നിന്ന് പുറത്തായി.
നെയ്മർ നിലവിൽ പിഎസ്ജിയുടെ ഏറ്റവും മികച്ച വരുമാനക്കാരിൽ ഒരാളാണ്. അദ്ദേഹം 2017-ൽ ബാഴ്‌സലോണയിൽ നിന്ന് 198 മില്യൺ പൗണ്ട് കരാറിനാണ് പി എസ് ജിയിൽ ചേർന്നത് . അദ്ദേഹത്തിൻ്റെ തുടക്കം ഉഗ്രനായിരുന്നു . നാല് ലീഗ് ട്രോഫികൾ നേടിയ പാരീസ് ടീമിന്റെ അവിഭാജ്യ ഘടകമായി നെയമാർ മാറി. പക്ഷെ 29 കളികളിൽ നിന്ന് 18 ഗോളുകളും 17 അസിസ്റ്റുകളും നേടിയതിന് ശേഷം ഫെബ്രുവരിയിൽ കണങ്കാലിന് പരിക്കേറ്റ തോടു കൂടി നെയ്‌മറിന്റെ ഒരു ശോഭനമായ സീസൺ അവസാനിച്ചു.
ഇതിനിടെ ചെൽസി ഉടമ ടോഡ് ബോഹ്‌ലി നെയ്മറിനോട് താൽപ്പര്യം പ്രകടിച്ചിട്ടുണ്ട്.
കഴിഞ്ഞ വേനൽക്കാലത്ത് ചെൽസി ഒരു ശ്രമം നടത്തിയെങ്കിലും, അത് ഫലവത്തായില്ല.നെയ്മറിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഫെബ്രുവരിയിൽ ചെൽസിയുടെ പിഎസ്ജി അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ ഇഎസ്പി എൻ-നോട് പറഞ്ഞു.
2027 വരെ നെയ്മറെ പിഎസ്ജിയിൽ നിലനിർത്തുന്ന ഒരു കരാർ നേരത്തെ ഉണ്ടായിരുന്നു, എന്നിരുന്നാലും അതിനു വളരെ മുമ്പുതന്നെ അദ്ദേഹം വിടവാങ്ങുമെന്ന് പിഎസ്‌ജി പ്രതീക്ഷിക്കുന്നു. നെയ്‌മറിന്റെ ശമ്പളമാണ് ഒരു കാരണം, എന്നാൽ അതേ കാരണം തന്നെ മറ്റ് പല ക്ലബ്ബുകളെയും അദ്ദേഹവുമായി കരാറിൽ എർപ്പെടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
ഇപ്പോൾ അദ്ദേഹത്തോട് താല്പര്യം പുലർത്തുന്ന ഒരു ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡാണ്, അവർ വർഷത്തിന്റെ തുടക്കം മുതൽ നെയമറിൽ കണ്ണുവച്ചിരുന്നു.
പക്ഷെ അവരുടെ നീക്കം വിജയിക്കണമെങ്കിൽ, മാഞ്ചസ്റ്ററാണ് തനിക്ക് പറ്റിയ ഏറ്റവും മികച്ച ക്ലബെന്ന് നെയ്മറെ ബോധ്യപ്പെടുത്തേണ്ടതുണ്ട്, തുടർന്ന് പിഎസ്ജിയെ തൃപ്തിപ്പെടുത്തുന്ന ഒരു ഓഫർ നടത്തുക.