കഴിഞ്ഞയാഴ്ച ബ്യൂണസ് അയേഴ്സിൽ നടന്ന കോപ്പ ലിബർട്ടഡോർസ് മത്സരത്തിനിടെ അശ്രദ്ധമായി കളിച്ച്
അർജന്റീനോസ് ജൂനിയേഴ്സിന്റെ ലൂസിയാനോ സാഞ്ചസിൻ്റെ കാലൊടിച്ചതിന് ഫ്ലുമിനെൻസിന്റെ മുൻ ബ്രസീലിയൻ ദേശീയ ടീം താരം മാർസെലോയ്ക്ക് സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ കോൺമേബോൾ ശിക്ഷ നൽകി
ലൂസിയാനോ സാഞ്ചസിന്റെ മാരക പരിക്കിലേക്ക് നയിച്ച മാർസെലോയുടെ അശ്രദ്ധമായ കളിക്ക് മറുപടിയായി, കോൺമേബോൾ മൂന്ന് മത്സരങ്ങളുടെ സസ്പെൻഷൻ നൽകി ,കൂടാതെ 6,000 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്.
ഡ്രിബ്ലിംഗ് മോഷനിൽ പന്തുമായി മാഴ്‌സെലോ സാഞ്ചസിന്റെ അടുത്തെത്തിയതോടെയാണ് സംഭവം നടന്നത്. ടാക്‌ലിംഗ് ശ്രമം തെറ്റായി പോയതിനാൽ, അദ്ദേഹത്തിന്റെ കാൽ സാഞ്ചസിന്റെ കാലുമായി ഉടക്കാൻ കാരമായി , അത് സാഞ്ചസിന്റെ കാൽ വളച്ചൊടിച്ചു.അസഹ്യമായ വേദനയിൽ പുളഞ്ഞ സാഞ്ചസിനെ സ്ട്രെച്ചറിൽ ഗ്രൗണ്ടിന് പുറത്ത് കൊണ്ട് പോകണ്ടി വന്നു
പിന്നീടുള്ള മെഡിക്കൽ പരിശോധനകൾ ഒരു ഒടിവ് സ്ഥിരീകരിച്ചു, ടീം ഡോക്ടർ പോലും തന്റെ അനുഭവത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവമെന്ന് വിശേഷിപ്പിച്ചു.
ചുവപ്പ് കാർഡ് കാണിച്ചു കളത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ മാഴ്സലോ അസ്വസ്ഥനും കണ്ണീഴോഴുക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പാദത്തിൽ 1-1 സമനിലയിലായ സമയത്താണ് സംഭവം.
ഏതാനും മണിക്കൂറുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ മാർസെലോ ഇൻസ്റ്റാഗ്രാമിൽ ഒരു ഹൃദയംഗമമായ സന്ദേശം പോസ്റ്റ് ചെയ്തു, സാഹചര്യത്തിന്റെ ഗൗരവം അംഗീകരിച്ചു. ഒരു സഹ കളിക്കാരനെ അബദ്ധത്തിൽ ഉപദ്രവിച്ചതിൽ അദ്ദേഹം അഗാധമായ ഖേദം പ്രകടിപ്പിക്കുകയും സാഞ്ചസിനെ വേഗത്തിൽ സുഖം പ്രാപിക്കാൻ ആത്മാർത്ഥമായ ആശംസകൾ അറിയിക്കുകയും ചെയ്തു.
മത്സരത്തിന്റെ രണ്ടാം പാദത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടതിനാൽ മൂന്ന് മത്സര സസ്പെൻഷന്റെ ആദ്യ ഗെയിം ഇതിനകം പൂർത്തിയാക്കി. മത്സരത്തിൽ ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസ് 2-0 ന് വിജയിച്ചു. .