You are currently viewing ഡിമാൻഡ് കുറയുന്നതിനിടയിൽ മാരുതി സുസുക്കി ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു
Photo/X

ഡിമാൻഡ് കുറയുന്നതിനിടയിൽ മാരുതി സുസുക്കി ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ഡിമാൻഡ് കുറയുകയും വിൽക്കപ്പെടാത്ത ഇൻവെൻ്ററിയുടെ വർദ്ധനയും കാരണം അതിൻ്റെ  ഉത്പാദനം കുറയ്ക്കാൻ ആലോചിക്കുന്നു.  വരാനിരിക്കുന്ന ദീപാവലി ഉത്സവത്തിന് മുന്നോടിയായി സ്റ്റോക്ക് ക്ലിയർ ചെയ്യാൻ കാർ നിർമ്മാതാക്കൾ പാടുപെടുന്ന സാഹചര്യത്തിലാണ് തീരുമാനം.

മാരുതി സുസുക്കിയുടെ പ്രധാന ഓഹരി ഉടമകളായ സുസുക്കി മോട്ടോർ കോർപ്പറേഷൻ്റെ കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലെ വിൽപ്പന പ്രതീക്ഷിച്ചതിലും കുറവാണ്.  ഇന്ത്യൻ വിപണിയിൽ പാസഞ്ചർ വാഹനങ്ങളുടെ ഡിമാൻഡ് കുറഞ്ഞതാണ് ഈ മാന്ദ്യത്തിന് കാരണമായി കമ്പനി പറയുന്നത്.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ്റെ (എഫ്എഡിഎ) റിപ്പോർട്ട് പ്രകാരം ഇന്ത്യൻ വാഹന നിർമാതാക്കളുടെ ശേഖരത്തിൽ നിലവിൽ 7.30 ലക്ഷം വിറ്റുപോകാത്ത കാറുകളാണുള്ളത്.  ഈ അധിക സ്റ്റോക്ക് അവരുടെ ഉൽപ്പാദന പദ്ധതികൾ ക്രമീകരിക്കാൻ നിർമ്മാതാക്കളിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.

Leave a Reply