You are currently viewing പിഎസ്ജിയിൽ തുടരാൻ കൈലിയൻ എംബാപ്പെ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ കരാറിൽ ഒപ്പുവെക്കണമെന്ന് ക്ലബ് പ്രസിഡന്റ് അൽ-ഖെലൈഫി

പിഎസ്ജിയിൽ തുടരാൻ കൈലിയൻ എംബാപ്പെ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ കരാറിൽ ഒപ്പുവെക്കണമെന്ന് ക്ലബ് പ്രസിഡന്റ് അൽ-ഖെലൈഫി

  • Post author:
  • Post category:Sports
  • Post comments:0 Comments

പാരീസ് സെന്റ് ജെർമെയ്‌ന്റെ ഫോർവേഡ് കൈലിയൻ എംബാപ്പെ ക്ലബിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു പുതിയ കരാറിൽ ഒപ്പു വയ്ക്കണമെന്ന് ക്ലബ് പ്രസിഡന്റ് നാസർ അൽ-ഖെലൈഫി പറഞ്ഞു.അടുത്ത വർഷം ഫ്രഞ്ച് ചാമ്പ്യന്മാർ എംബാപ്പെയെ സൗജന്യമായി വിടാൻ അനുവദിക്കില്ലെന്ന് അൽ-ഖെലൈഫി കൂട്ടിച്ചേർത്തു
 
  2024-ൽ അവസാനിക്കാനിരിക്കുന്ന തന്റെ കരാർ നീട്ടാനുള്ള ഉദ്ദേശ്യമില്ലായ്മ പ്രകടിപ്പിച്ച് എംബാപ്പെ മുമ്പ് പിഎസ്ജിക്ക് ഒരു കത്ത് അയച്ചിരുന്നു. എന്നിരുന്നാലും, സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ ചേരാൻ ക്ലബിൽ നിന്ന് അനുമതി ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. 

എംബാപ്പെയുടെ കരാറുമായി ബന്ധപ്പെട്ട് പിഎസ്ജി ഇപ്പോൾ ഒരു പ്രതിസന്ധി നേരിടുന്നു. ഒരു വർഷത്തിനുള്ളിൽ എംബാപ്പെ പിഎസ്ജി-യുമായുള്ള കരാർ നീട്ടാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ 2017-ൽ എ എസ് മൊണാക്കോയിൽ നിന്ന് എംബാപ്പെയുടെ ഏറ്റെടുക്കലിൽ നിക്ഷേപിച്ച 180 മില്യൺ യൂറോ (195.7 മില്യൺ ഡോളർ) അവർക്ക് നഷ്ടപെടും.   എംബാപ്പെ തുടരണമെന്ന് ക്ലബ് ആഗ്രഹിക്കുന്നു, പക്ഷെ അവൻ ഒരു പുതിയ കരാർ ഒപ്പിടണം. നഷ്ടപരിഹാരം നൽകാതെ ലോകത്തെ ഏറ്റവും മികച്ച താരത്തെ നഷ്ടമാകുക എന്നത് ഫ്രഞ്ച് ക്ലബിനെ സംബന്ധിച്ചിടത്തോളം പ്രായോഗികമായ കാര്യമല്ല,അൽ-ഖെലൈഫി തന്റെ നിലപാട് വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് സീസണുകളിൽ എംബാപ്പെ തുടർച്ചയായി ലീഗ് 1 ലെ ടോപ്പ് സ്കോററാണ്, ഇത് അദ്ദേഹത്തെ പിഎസ്ജി-യുടെ നിർണായക ആസ്തിയാക്കി.  ഫ്രീ ട്രാൻസ്ഫറിൽ ഇന്റർ മിയാമിയിൽ ചേർന്ന ലയണൽ മെസ്സി അടുത്തിടെ പുറത്തുപോയതോടെ, എംബാപ്പെയെ നിലനിർത്താൻ ക്ലബ് പ്രത്യേകം ശ്രദ്ധിക്കുന്നു.  കൂടാതെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവനകൾ തന്റെ കരിയർ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്ന് എംബാപ്പെ വ്യക്തമാക്കി.എംബാപ്പെ പിഎസ്ജിയിൽ തുടരണമെന്ന ആഗ്രഹം മാക്രോൺ നേരത്തെ പ്രകടിപ്പിച്ചിരുന്നു

Leave a Reply