You are currently viewing മേഘാലയൻ പൈനാപ്പിൾ: ഒരു കാർഷിക- സഹകരണ വിജയഗാഥ

മേഘാലയൻ പൈനാപ്പിൾ: ഒരു കാർഷിക- സഹകരണ വിജയഗാഥ

ഇന്ത്യയുടെ  വടക്കുകിഴക്കൻ സംസ്ഥാനമായ  മേഘാലയയിലെ കാർഷിക വിളകൾ പേര് കേട്ടതാണ്.  വൈവിധ്യമാർന്ന കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങളിൽ തഴച്ചുവളരുകയും കാലാനുസൃതമായ രീതികളാൽ പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ വിളകൾ അവയുടെ  ഗുണനിലവാരത്തിനും ജൈവ സത്തയ്ക്കും അംഗീകാരം നേടിയിട്ടുണ്ട്.  ഇവയിൽ, മേഘാലയൻ പൈനാപ്പിൾ അവയുടെ സമാനതകളില്ലാത്ത സ്വാദും കീടനാശിനികളുടെ പരിമിതമായ ഉപയോഗവും കൊണ്ട് വേറിട്ടുനിൽക്കുന്നു.  ഇത് അതിനെ ഒരു പ്രമുഖ കയറ്റുമതി വിഭവമാക്കി മാറ്റി .

ഇന്ത്യയിലെ മറ്റു ഭൂപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, മേഘാലയൻ പൈനാപ്പിൾ അവയുടെ കുറഞ്ഞ കീടനാശിനിയും അളവും,കുറഞ്ഞ ലോഹ അവശിഷടങ്ങളുടെ സാന്നിധ്യം കൊണ്ടും സവിശേഷമാണ്.

നല്ല മധുരവും പുളി കുറവും, അവയുടെ മറ്റൊരു പ്രത്യേകതയാണ് .ഈ പൈനാപ്പിളിൻ്റെ ബ്രിക്‌സ് മൂല്യം 16-18 ആണ്. ഈ പൈനാപ്പിൾ റി ഭോയ്, ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലകളിലെ “ഒരു ജില്ല ഒരു ഉൽപ്പന്നം” എന്ന സംരംഭത്തിന്റെ പ്രധാന ഉൽപ്പന്നമാണ്.

നാല് ഗ്രാമങ്ങളിലായി 250-ലധികം കർഷക കുടുംബങ്ങൾ ഉൾപ്പെടുന്ന ജാംഗെ ഇന്റഗ്രേറ്റഡ് വില്ലേജ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ  സീസണുകളിൽ ഏകദേശം 100 ടൺ പൈനാപ്പിൾ ഉത്പാദിപ്പിച്ചു.

ഈ സഹകരണ മാതൃക കർഷകരുടെ വരുമാനം വർധിപ്പിക്കാൻ കാരണമായി.  ഈ കൂട്ടായ പരിശ്രമത്തിലൂടെ കർഷകർക്ക് പൈനാപ്പിളിന് 10 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 16 രൂപ ലഭിക്കും.

മേഘാലയൻ കുന്നുകളിൽ നിന്നുള്ള ഈ പൈനാപ്പിൾ ആണ് നിലവിൽ അബുദാബിയിലെ അൽ-വഹ്ദ മാളിൽ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ കേന്ദ്രബിന്ദു.


Leave a Reply