ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് 2024-ൻ്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ വിൽപ്പനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. കമ്പനി 9,262 യൂണിറ്റുകൾ വിറ്റഴിച്ച് 9% വർധന രേഖപ്പെടുത്തി.ഇതോടെ രാജ്യത്തെ വാർഷിക വിൽപ്പന അവരുടെ എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി. വിവിധ വിഭാഗങ്ങളിലുടനീളം ഉള്ള ശക്തമായ ഡിമാൻഡും വിവിധ മോഡലുകളുടെ ലഭ്യതയും ഈ നേട്ടത്തിന് കാരണമായി കണക്കാക്കാം.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (ജനുവരി-ജൂൺ 2023), മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ 8,528 യൂണിറ്റുകൾ വിറ്റു, ഇത് അർദ്ധ വാർഷിക വിൽപ്പനയിലെ അവരുടെ മുൻ റെക്കോർഡായിരുന്നു. 2024 ൻ്റെ രണ്ടാം പകുതിയിൽ ആറ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു, ഇത് ഇന്ത്യൻ വിപണിയിലുള്ള അവരുടെ വിശ്വാസവും കൂടുതൽ വളർച്ചയ്ക്കുള്ള പ്രതിബദ്ധതയും സൂചിപ്പിക്കുന്നു.