മെസ്സി പുതിയ ഹോളിവുഡ് സംരംഭത്തിന് തുടക്കം കുറിച്ചു

ഇൻ്റർ മിയാമി ഫോർവേഡും സോക്കർ ഇതിഹാസവുമായ ലയണൽ മെസ്സി പിച്ചിന് അപ്പുറത്തേക്ക് തൻ്റെ പ്രവർത്തമേഖലകൾ വികസിപ്പിക്കുന്നു.  പ്രീമിയം ടിവി, ഫിലിം, ലൈവ് സ്‌പോർട്‌സ്, കമ്മ്യൂണിറ്റി ഇവൻ്റുകൾ എന്നിവ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന പുതിയ  കമ്പനിയായ 525 റൊസാരിയോയുടെ സമാരംഭം ഇന്ന് മെസ്സി പ്രഖ്യാപിച്ചു.

സ്മഗ്ളർ എൻ്റർടെയ്ൻമെൻ്റുമായുള്ള സംയുക്ത സംരംഭത്തിൻ്റെ ആസ്ഥാനം മിയാമിയിലും ലോസ് ഏഞ്ചൽസിലും ആയിരിക്കും.  525 റൊസാരിയോ യഥാർത്ഥ കണ്ടൻറ് സൃഷ്ടിക്കുക മാത്രമല്ല, മെസ്സി ഉൾപ്പെടെ ലോകമെമ്പാടുമുള്ള കായികതാരങ്ങൾക്കായി കൺൻ്റും പരസ്യങ്ങളും നിർമ്മിക്കുകയും ചെയ്യും.



ഈ ഉദ്യമത്തെ കുറിച്ച് സംസാരിക്കുമ്പോൾ, മെസ്സി തൻ്റെ ആവേശം പ്രകടിപ്പിച്ചു, “വിനോദം എനിക്ക് എല്ലായ്‌പ്പോഴും ഒരു അഭിനിവേശമാണ്, അത് കളിക്കളത്തിലായാലും മറ്റ് മേഖലകളിലായാലും. സ്മഗ്ലർ എൻ്റർടൈൻമെൻ്റിനൊപ്പം ഞങ്ങൾ സൃഷ്ടിച്ച പ്രോജക്റ്റ് പിന്തുടരാനുള്ള അവസരമാണ് എന്നെ ശരിക്കും പ്രേരിപ്പിക്കുന്നത്.  ഈ പുതിയ സംരംഭത്തിലൂടെ ആഗോളതലത്തിൽ ഉള്ളടക്കവും അനുഭവങ്ങളും സൃഷ്ടിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കും.”

മെസ്സി ഫുട്ബോൾ ലോകത്ത് തൻ്റെ മുദ്ര പതിപ്പിക്കുന്നത് തുടരുമ്പോൾ, വിനോദ വ്യവസായത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ കടന്നുകയറ്റം ആരാധകരെയും ഇൻഡസ്ട്രിയിലെ ആളുകളെയും ഒരുപോലെ ആകർഷിക്കും.

Leave a Reply