ഇന്റർ മിയാമിയിലേക്ക് ലയണൽ മെസ്സിയുടെ മാറ്റം മേജർ ലീഗ് സോക്കറിൽ (എംഎൽ എസ്) വലിയ സ്വാധീനം ചെലുത്തുമെന്ന് ഒരു പ്രസ്താവനയിൽ നെയ്മർ പറഞ്ഞു . പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ ഈ മാസം അവസാനത്തോടെ അവസാനിക്കുമ്പോൾ ഇന്റർ മിയാമിയിൽ ചേരാനുള്ള തന്റെ തീരുമാനം മെസ്സി അടുത്തിടെ പ്രഖ്യാപിച്ചു. നെയ്‌മർ ഇത് ലീഗിന്റെ ഭാവി മാറ്റിമറിക്കുന്ന നിമിഷമായി കാണുന്നു.
“ലിയോ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലീഗ് മത്സരങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കുകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ലീഗ് കൂടുതൽ ജനപ്രിയമാകുമെന്നും ഞാൻ വിശ്വസിക്കുന്നു. എല്ലാവർക്കും അവന്റെ കളി കണ്ട് ആസ്വദിക്കുവാൻ അവസരം ലഭിക്കും” നെയ്മർ പ്രസ്താവിച്ചു
തന്റെ മുൻ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് മടങ്ങാനുള്ള ഓഫറുകളും സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് മാറാനുള്ള അവസരവും ലഭിച്ചിട്ടും, മെസ്സി ഒടുവിൽ ഇന്റർ മിയാമിയിൽ ചേരാൻ തീരുമാനിച്ചു. മുൻ ഫുട്ബോൾ സൂപ്പർതാരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് എംഎൽഎസ് ടീം എന്നത് മെസ്സിയുടെ നീക്കത്തിന് മറ്റൊരു സവിശേഷത കൂടി നല്കുന്നു
നെയ്മറും മെസ്സിയും ബാഴ്‌സലോണയിലും പാരീസ് സെന്റ് ജെർമെയ്‌നിലും ടീമംഗങ്ങളായിരുന്നു. കളിക്കളത്തിലും പുറത്തും അവർ അടുത്ത ബന്ധം സ്ഥാപിച്ചു. മെസ്സിയുടെ തീരുമാനത്തെക്കുറിച്ച് നെയ്‌മറിന് സമ്മിശ്ര വികാരങ്ങളുണ്ടെങ്കിലും എംഎൽഎസിലേക്കുള്ള ഈ നീക്കത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നു.
“എനിക്ക് ഒരേ സമയം സങ്കടവും സന്തോഷവുമുണ്ട്. മെസ്സി എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്, ഫുട്ബോൾ എനിക്ക് നൽകിയ ഒരു സമ്മാനമാണ്. എനിക്ക് അദ്ദേഹത്തെ അറിയാനും അവനോടൊപ്പം കളിക്കാനും പിന്നെ മനോഹരമായ ഒരു സൗഹൃദം കെട്ടിപ്പടുക്കാനും അവസരം ലഭിച്ചു. അതിനാൽ, അവൻ മിയാമിയിൽ പോകുവാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാമായിരുന്നു, ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചു, അവൻ പുതിയ സ്ഥലത്ത് വളരെ സന്തോഷവാനായിരിക്കുമെന്ന് ഞാൻ പറഞ്ഞു ” നെയ്മർ പറഞ്ഞു