You are currently viewing മേജർ ലീഗ് ക്രിക്കറ്റ് (എംഎൽസി) 2023 ആദ്യ കിരീടം എംഐ ന്യൂയോർക്ക്  നേടി.

മേജർ ലീഗ് ക്രിക്കറ്റ് (എംഎൽസി) 2023 ആദ്യ കിരീടം എംഐ ന്യൂയോർക്ക് നേടി.

ടെക്‌സാസിലെ ഗ്രാൻഡ് പ്രയറി സ്റ്റേഡിയത്തിൽ നടന്ന മേജർ ലീഗ് ക്രിക്കറ്റ് (എംഎൽസി) 2023 ന്റെ ഫൈനലിൽ സിയാറ്റിൽ ഓർക്കാസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി മുബൈ ഇന്ത്യൻസ് (എം ഐ) ന്യൂയോർക്ക് എംഎൽസി- യുടെ ആദ്യ കിരീടം നേടി.

മുബൈ ഇന്ത്യൻസ് ന്യൂയോർക്കിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ നിക്കോളാസ് പൂരൻ അസാധാരണമായ പ്രകടനം കാഴ്ചവച്ചു, പുറത്താകാതെ 55 പന്തിൽ 137 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. സിയാറ്റിൽ ഓർക്കാസ് ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന എംഐ ന്യൂയോർക്ക് 24 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തി തങ്ങളുടെ ആധിപത്യം പ്രകടമാക്കി.

13 സിക്‌സറുകളും 10 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു പൂരന്റെ വിസ്മയിപ്പിക്കുന്ന ഇന്നിംഗ്‌സ്, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് സ്‌കോർ ചെയ്ത വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിന് നേടിക്കൊടുത്തു,മാത്രമല്ല, തന്റെ സീസണിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി എന്ന റെക്കോർഡ് അദ്ദേഹം സ്ഥാപിച്ചു, വെറും 16 പന്തിൽ അത് നേടി.

പരിക്കേറ്റ കീറൺ പൊള്ളാർഡിന് പകരം നിക്കോളാസ് പൂരനാണ് എംഐ ന്യൂയോർക്ക് ടീമിനെ നയിച്ചത്. വിജയത്തിന് ശേഷം, ടീമിന്റെ കൂട്ടായ പരിശ്രമത്തിലും അവരുടെ ദൃഢനിശ്ചയത്തിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. അവർ നിർണായക നിമിഷത്തിനായി തയ്യാറെടുത്തു, അവരുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു, പരസ്പരം പിന്തുണച്ചു, ടീമിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.

Leave a Reply