മിൽമയുടെ ഒരു ലീറ്റർ പശുവിൻ പാൽ ബോട്ടിൽ വിപണിയിലിറക്കി. മിൽമ തിരുവനന്ത പുരം മേഖലാ യൂണിയൻ വിപണിയിലിറക്കിയ ‘മിൽമ കൗ മിൽക്’ എന്ന പേരിലുള്ള കുപ്പിപ്പാൽ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലാകും വിൽക്കുക.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കും വിതരണം വ്യാപിപ്പിക്കും. വിൽപന ഇന്ന് ആരംഭിക്കും.
ഒരു ലീറ്റർ ബോട്ടിലിന് 70 രൂപയാണു വില. ബോട്ടിലിന്റെ പ്രകാ ശനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു.
