തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്ന രീതിയിൽ പുതിയ ജി എസ് ടി നിരക്ക് പ്രകാരം മിൽമ 100ലധികം ഉൽപ്പന്നങ്ങളുടെ വില കുറച്ചു .2025 സെപ്റ്റംബർ 22 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നു.
പുതിയ നിരക്കനുസരിച്ച്, വാനില ഐസ്‌ക്രീം (1 ലിറ്റർ) ₹220ൽ നിന്ന് ₹196 ആയും, റെഡി ടു ഡ്രിങ്ക് പലട പായസം (400 ഗ്രാം) ₹150ൽ നിന്ന് ₹134 ആയും, ഫ്ലേവേർഡ് മിൽക്ക് (180 മില്ലി) ₹30ൽ നിന്ന് ₹29 ആയും ലഭ്യമാകും.
അതുപോലെ, നെയ് (1 ലിറ്റർ) ₹720ൽ നിന്ന് ₹675 ആയും, 500 ഗ്രാം പായ്ക്ക് ₹370ൽ നിന്ന് ₹347 ആയും കുറച്ചു. വെണ്ണ (100 ഗ്രാം) വിലയും കുറച്ചിട്ടുണ്ട് – സാൾട്ടഡ് ₹70ൽ നിന്ന് ₹66 ആയും, അൺസാൾട്ടഡ് ₹65ൽ നിന്ന് ₹61 ആയും. പനീർ (500 ഗ്രാം) ₹245ൽ നിന്ന് ₹234 ആയും ലോങ്ങ് ലൈഫ് യുഎച്ച്ടി പാല് ₹72ൽ നിന്ന് ₹69 ആയും ലഭ്യമാകും
