You are currently viewing ചൈനയിൽ ഖനി തകർന്നു; 2 പേർ മരിച്ചു, 50 ലധികം പേരെ കാണാതായി

ചൈനയിൽ ഖനി തകർന്നു; 2 പേർ മരിച്ചു, 50 ലധികം പേരെ കാണാതായി

രാജ്യത്തിന്റെ വടക്കൻ ഇന്നർ മംഗോളിയ മേഖലയിലെ ഒരു  ഖനി തകർന്നതിനെ തുടർന്ന് കുറഞ്ഞത് രണ്ട് പേർ മരിക്കുകയും 50 ലധികം പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്‌ച ഉച്ചയോടെ അൽക്‌സ ലീഗിലെ ഖനിയിൽ ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി ഔദ്യോഗിക സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു.  രക്ഷാപ്രവർത്തകർ മൂന്ന് പേരെ പുറത്തെടുത്തു, അതിൽ രണ്ട് പേർക്ക് ജീവന്റെ ലക്ഷണങ്ങൾ ഇല്ല.

മറ്റ് സംസ്ഥാന മാധ്യമ റിപ്പോർട്ടുകൾ അന്നുസരിച്ച് മൊത്തം കാണാതായവരുടെ എണ്ണം 57 ആണെന്നും, നിരവധി വാഹനങ്ങളും തകർന്നതായി പറയുന്നു.

ചൈനയിലെ കൽക്കരിയും മറ്റ് ധാതുക്കളും ഖനനം ചെയ്യുന്നതിനുള്ള ഒരു പ്രധാന പ്രദേശമാണ് ഇന്നർ മംഗോളിയ, പർവതങ്ങളും പുൽമേടുകളും മരുഭൂമികളും നിറഞ്ഞ  ഭൂപ്രകൃതിയെ വ്യാപകമായ ഖനനം നശിപ്പിച്ചതായി വിമർശകർ പറയുന്നു.

Leave a Reply