അടുത്തിടെ സംസ്ഥാനത്ത് സംഭവിച്ച വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ നിര്‍ദ്ദേശം നല്‍കിയതായി വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
കൂടാതെ, വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് വലിയ ഗുണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി, സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധനകള്‍ കാര്യക്ഷമവും സമയബന്ധിതവുമായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കെ.എസ്.ഇ.ബി. ലിമിറ്റഡിനും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനും നിര്‍ദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സഹകരിച്ച് എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികളും നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
