
കണ്ണൂർ: തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കുഴഞ്ഞുവീണു. കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടൻതന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു.

വിശദമായ പരിശോധനകൾക്കായി മന്ത്രി നിലവിൽ അതേ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സംഭവവിവരം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും ഡോക്ടർമാരെ വിളിച്ച് മന്ത്രിയുടെ ആരോഗ്യനില അന്വേഷിച്ചതായും റിപ്പോർട്ടുണ്ട്.