You are currently viewing ശബരിമലയിൽ റോപ്പ് വേ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി. എൻ. വാസവൻ
Dhinakar01

ശബരിമലയിൽ റോപ്പ് വേ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി. എൻ. വാസവൻ

പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനത്തേക്ക് നിർമ്മിക്കുന്ന റോപ്പ് വേയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി പി. എൻ. വാസനൻ അറിയിച്ചു. ഈ പദ്ധതി ഏകദേശം ₹250 കോടി ചെലവിൽ പൂർത്തിയാക്കും. 2.62 കിലോമീറ്റർ ദൂരമുള്ള ഈ റോപ്പ് വേ അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കുന്നതിനാണ് നിർമ്മിക്കുന്നത്.

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തജനങ്ങൾക്ക് ഇതുവഴി 10 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ ആകും . ഇതിലൂടെ തിരക്കേറിയ കാലങ്ങളിൽ തീർഥാടകർക്ക് വലിയ തോതിൽ സഹായകരമായ ഗതാഗത സൗകര്യം ഒരുക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Leave a Reply