You are currently viewing ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള പർവത റെയിൽവേയുടെ വീഡിയോ റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു.

ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള പർവത റെയിൽവേയുടെ വീഡിയോ റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു.

ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള പർവത റെയിൽവേയുടെ വീഡിയോ റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവെച്ചു.

തമിഴ്‌നാട്ടിലെ നീലഗിരി പർവത റെയിൽവേയിൽ കല്ലാറിനും കൂനൂരിനും ഇടയിലുള്ള 20 കിലോമീറ്റർ ചരിവാണ് ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള പർവത റെയിൽവേ. കൂനൂരിനും കല്ലാറിനും ഇടയിലുള്ള ചരിവ് 20 കിലോമീറ്ററാണ്. ഏഷ്യയിലെ സമാനതകളില്ലാത്ത തരത്തിലുള്ള ചരിവാണ്  ഇത്. ഇതിൻ്റെ ഗ്രേഡിയന്റ്   12.28 ൽ  1 ആണ്.  ട്രെയിൻ സഞ്ചരിക്കുന്ന ഓരോ 12.28 അടിയിലും  ഉയരം 1 അടി വീതം വർദ്ധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

നീലഗിരി മൗണ്ടൻ റെയിൽവേ

ഇന്ത്യയിലെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു തീവണ്ടിപ്പാതയാണ് നീലഗിരി മൗണ്ടൻ റെയിൽവേ.  മേട്ടുപ്പാളയത്തിനും ഉദഗമണ്ഡലത്തിനും (ഊട്ടി) ഇടയിൽ ഓടുന്ന 1,000 എംഎം ഗേജ് റെയിൽവേ ലൈൻനാണിത്. നീലഗിരി മൗണ്ടൻ റെയിൽ‌വേ പ്രവർത്തിപ്പിക്കുന്നത് ഇന്ത്യയുടെ ദക്ഷിണ റെയിൽവേയാണ്, ഇത് പ്രാഥമികമായി ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രവർത്തിക്കുന്നു. യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ പെട്ടത്തിയിട്ടുണ്ട്.
46 കിലോമീറ്റർ നീളമുള്ള  പാതയിൽ 208 വളവുകളും 16 തുരങ്കങ്ങളും 250 പാലങ്ങളുമുണ്ട്. 

Leave a Reply