
ചിറ്റൂർ: ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ്–താഹിത ദമ്പതികളുടെ മകൻ സുഹാൻ (6)നെ മരിച്ച നിലയിൽ കണ്ടെത്തി. വീടിൽ നിന്ന് അര കിലോമീറ്ററോളം അകലെയുള്ള ഒരു കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാണാതായി ഏകദേശം 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. തുടർന്ന് മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരിക്കെ പിണങ്ങി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു. വിവരം അറിഞ്ഞതോടെ നാട്ടുകാരും പൊലീസും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ തുടരുന്നതിനിടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.