You are currently viewing കാണാതായ ആറ് വയസ്സ്കാരി അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത്  കണ്ടെത്തി

കാണാതായ ആറ് വയസ്സ്കാരി അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത്  കണ്ടെത്തി

  • Post author:
  • Post category:Kerala
  • Post comments:0 Comments

കൊല്ലം: കാണാതായ ആറ് വയസ്സ്കാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നതായി കരുതുന്നു. ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിച്ചു. പൊലീസെത്തി കുട്ടി അബിഗേലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.കുട്ടി കൊല്ലം ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു കുട്ടിയെ കിട്ടിയതിന്റെ സന്തോഷം വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. 

 കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കുട്ടിക്ക് പൊലീസുകാര്‍ ബിസ്കറ്റും വെള്ളവും കൊടുത്തു. കുട്ടിയെ പൊലീസുകാ‍ര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും.കോടതിയിൽ ഹാജരാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടെ തന്നെ കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

കേരളത്തെയാകെ ഞെട്ടിച്ച ഈ തട്ടികൊണ്ടുപോകൽ എല്ലാവരെയും ദുഖത്തിലാഴ്ത്തി .നാടൊന്നാകെ അഭിഗയിലിനു വേണ്ടി തെരഞ്ഞു, ഇത് ഭയന്നാകാം കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളെ പ്രേരിപ്പിച്ചത്.

 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തിയതോടെ മാതാപിതാക്കളും സഹോദരനും വലിയ ആശ്വാസത്തിലാണ്. ബന്ധുക്കളും നാട്ടുകാരും അടക്കം കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു.

Leave a Reply