പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ വിവാദ പ്രകടനത്തെത്തുടർന്ന് ഒരു പ്രമുഖ യുഎസ് ടെക് കമ്പനി ഗെയിംസിൽ നിന്ന് പരസ്യ സ്പോൺസർഷിപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.
മിസിസിപ്പി ആസ്ഥാനമായുള്ള ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ടെക്‌നോളജി സ്ഥാപനമായ സി സ്‌പയർ,ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെ അപലപിച്ചു.
“ക്രിസ്ത്യൻ വിശ്വാസത്തെ പരിഹസിക്കുന്നത്” അസ്വീകാര്യമാണെന്നും എല്ലാ ഒളിമ്പിക് പരസ്യങ്ങളും പിൻവലിക്കാനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചതായും സി സ്‌പയർ എക്‌സിൽ (മുമ്പ് ട്വിറ്റർ) നിരാശ പ്രകടിപ്പിച്ചു.
ഡ്രാഗ് ക്വീനുകളും നർത്തകരും അവതരിപ്പിക്കുന്ന ലിയോനാർഡോ ഡാവിഞ്ചിയുടെ ഐതിഹാസികമായ “ലാസ്റ്റ് സപ്പറിൻ്റെ” പുനർരൂപകൽപ്പനയായ ഈ പ്രകടനം ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും ഇടയിൽ പ്രകോപനം സൃഷ്ടിച്ചു,സമൂഹമാധ്യമങ്ങളിൽ അതിൻ്റെ അലയോലികൾ ഉണ്ടായി.
“ഇത് ക്രിസ്ത്യാനികളോട് അങ്ങേ യറ്റം അനാദരവായിരുന്നു,” ടെസ്‌ലയും സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌ക്ക് എഴുതി.
ഫ്രഞ്ച് രാഷ്ട്രീയക്കാരനായ മരിയോൺ മാരേച്ചൽ പറഞ്ഞു, “# പാരീസ്2024 ചടങ്ങ് വീക്ഷിക്കുന്ന ലോകത്തിലെ എല്ലാ ക്രിസ്ത്യാനികൾക്കും അന്ത്യ അത്താഴത്തിൻ്റെ ഈ ഡ്രാഗ് ക്വീൻ പാരഡിയിൽ അപമാനം തോന്നുന്നു, സംസാരിക്കുന്നത് ഫ്രാൻസല്ല, ഇടതുപക്ഷ ന്യൂനപക്ഷമാണ്.”
2024 ലെ പാരീസ് ഒളിമ്പിക്‌സ് “പൂർണ്ണ വോക്ക് ഡിസ്റ്റോപ്പിയൻ” ആയി മാറിയെന്ന് മാധ്യമപ്രവർത്തകൻ കൈൽ ബെക്കർ പറഞ്ഞു.